Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 14 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 15 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുമയോടെ 2021 മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി
പരിഷ്ക്കരിച്ച 2021 മോഡൽ Z250 ക്വാർട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ് പതിപ്പിനെ പരിചയപ്പെടുത്തി കവസാക്കി. രണ്ട് പുതിയ കളർ ഉൾപ്പെടുത്തിയാണ് മോട്ടോർസൈക്കിളിനെ ജാപ്പനീസ് ബ്രാൻഡ് പുതുക്കിയിരിക്കുന്നത്.

കവസാക്കിയുടെ Z സീരീസ് ബൈക്കുകളിലെ എൻട്രി ലെവൽ മോഡലായ ബേബി ക്വാക്കറിൽ അവതരിപ്പിച്ച പുതിയ പെയിന്റ് സ്കീമിൽ 'പേൾ നൈറ്റ് ഷേഡ് ടീൽ-മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്', 'കാൻഡി കാർഡിനൽ റെഡ്-മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്' എന്നിവ ഉൾപ്പെടുന്നു.

മസ്ക്കുലർ ബോഡി പാനലുകളും ഷാർപ്പ് എഡ്ജുകളും അടങ്ങിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് വലിയ Z സീരീസ് കവസാക്കി ബൈക്കുകളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
MOST READ: ടൂറിംഗ്-ഓറിയന്റഡ് R 18 ക്ലാസിക് ക്രൂയിസർ പുറത്തിറക്കി ബിഎംഡബ്ല്യു

248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2021 കവസാക്കി Z250 ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 36.5 bhp കരുത്തിൽ 22.5 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബൈക്കിന്റെ ഉപകരണങ്ങളിലേക്കോ ഫീച്ചർ ലിസ്റ്റിലേക്കോ ഒരു കൂട്ടിച്ചേർക്കലുകൾ നൽകാനും കമ്പനി തയാറായിട്ടില്ല. മുന്നിലും പിന്നിലും യഥാക്രമം 110, 140 സെക്ഷൻ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് കവസാക്കി ബേബി ക്വാക്കറിൽ ഒരുക്കിയിരിക്കുന്നത്.
MOST READ: കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

സസ്പെൻഷൻ ഡ്യൂട്ടികൾക്കായി ടെലിസ്കോപ്പിക് ഫോർക്കുകളും ഒരു മോണോഷോക്കുമാണ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണത്തോടുകൂടിയ ഡിസ്ക്ക് ബ്രേക്കാണ് ഇരുവശത്തും വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിൽ 2019 വരെ വിൽപ്പനയിലുണ്ടായിരുന്ന മോഡലായിരുന്നു കവസാക്കി Z250. എന്നാൽ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതിരുന്ന മോഡലിനെ കമ്പനി പിൻവലിക്കുകയായിരുന്നു.
MOST READ: ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്ടിവയും

എങ്കിലും സമീപകാലത്തായി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കൾ തയാറായേക്കും.

ജാപ്പനീസ് വിപണിയിൽ 610,500 യെന്നാണ് ബേബി ക്വാക്കർ എന്നറിയപ്പെടുന്ന പുതിയ 2021 മോഡൽ കവസാക്കി Z250-യുടെ എക്സ്ഷോറൂം വില. അതായത് ഏകദേശം 4.3 ലക്ഷം രൂപയാണ് വില.