Just In
- 42 min ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 3 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം
- Sports
കോലിയോ രഹാനെയോ? ടെസ്റ്റില്‍ ആര് ക്യാപ്റ്റനാവണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകന് പറയുന്നു
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Movies
മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍, അവരുടെ ഇഷ്ടം അവര്‍ തീരുമാനിക്കട്ടെ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ രൂപവും ഭാവവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം
ആരൊക്കെ വന്നു, പോയി. എന്നാൽ അന്നും ഇന്നും റെട്രോ ക്ലാസിക് ശ്രേണിയിലെ കിരീടം റോയൽ എൻഫീൽഡിന്റെ തലയിൽ തന്നെയാണ് ഭദ്രം. എന്നാൽ മുമ്പുണ്ടായിരുന്ന മത്സരവും സാഹചര്യവുമല്ല കമ്പനി ഇപ്പോൾ നേരിടുന്നതെന്ന് വ്യക്തം.

അടുത്തിടെ ബെനലി ഇംപെരിയാലെ, ഹോണ്ട ഹൈനസ് CB350 തുടങ്ങിയ ക്ലാസിക് ശൈലിയുള്ള ക്രൂയിസർ മോട്ടോർസൈക്കിളുകൾ എൻഫീൽഡ് ക്ലാസിക് 350-ക്ക് വെല്ലുവിളിയുമായി കളംനിറഞ്ഞിരിക്കുകയാണ്.

അതിനാൽ തന്നെ പുതുതലമുറയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ക്ലാസിക്. അടുത്തിടെ പുറത്തിറക്കിയ മീറ്റിയോറിന് ലഭിച്ച മികച്ച സ്വീകരണത്തെത്തുടർന്ന് വരാനിരിക്കുന്ന ക്ലാസിക് 350-യും അതിന് സമാനമായ പല ഘടകങ്ങളും മുമ്പോട്ടുകൊണ്ടുപോയേക്കാം.
MOST READ: കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അതായത് മാർച്ച്-ഏപ്രിൽ മാസത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മീറ്റിയോറുമായി വളരെയധികം സാമ്യമുണ്ടാകുമെന്നാണ് പറഞ്ഞുവരുന്നത്.

തണ്ടർബേർഡിൽ നിന്നും മീറ്റിയോറിലേക്ക് പരിവർത്തനം ചെയ്തപ്പോൾ കമ്പനി വരുത്തിയ മെച്ചപ്പെടുത്തലുകൾ കാലീകവും മികച്ചതുമാണ്. പഴയ മോഡലുകൾ ഉപയോഗിച്ചിരുന്ന സിംഗിൾ ഡൗൺട്യൂബ് ഫ്രെയിമിനെ ഒഴിവാക്കി വരാനിരിക്കുന്ന ക്ലാസിക്കിന് ഡബിൾ ക്രാഡിൾ ചാസിയാകും അടിവരയിടുക.
MOST READ: ഹിമാലയന് പുതിയ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ്

അതുപോലെ തന്നെ 346 സിസി എയർ-കൂൾഡ് യൂണിറ്റിന് വിപരീതമായി മീറ്റിയോർ 350 പോലെ പുതുതലമുറ ക്ലാസിക് പുതിയ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ മുമ്പോട്ടുകൊണ്ടുപോയേക്കും.

ഇത് ബൈക്കിന്റെ പവർ കണക്കുകളിൽ നേരിയ വർധനവിന് ഇടയാക്കുമെങ്കിലും ടോർഖ് 1 Nm കുറയും. അതായത് 2021 മോഡൽ ക്ലാസിക് 350 പരമാവധി 20 bhp
കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കുമെന്ന് ചുരുക്കം.
MOST READ: രണ്ട് ഗിയറുള്ള ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ; പരിചയപ്പെടാം കിംകോയുടെ F9 സ്പോർട്ടിനെ

പുതിയ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും പുതിയ ക്ലച്ചും മീറ്റിയോറിന് സമാനമായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും. മെക്കാനിക്കൽ മാറ്റങ്ങൾ ക്ലാസിക് 350-യിൽ വൈബ്രേഷനുകളും മെച്ചപ്പെട്ട സവാരി നിലവാരവും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ തന്നെ തണ്ടർബേർഡിന്റെ പിൻഗാമിയിൽ വാഗ്ദാനം ചെയ്യുന്ന ട്രിപ്പർ നാവിഗേഷൻ സിസ്റ്റവും പുതിയ ക്ലാസിക് 350-യിൽ സ്റ്റാൻഡേർഡായി എൻഫീൽഡ് ഉൾപ്പെടുത്തും.

മാത്രമല്ല മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും ജാവ ക്ലാസിക്, ബെനലി ഇംപെരിയാലെ 400, ഹോണ്ട ഹൈനസ് എന്നിവയുമായി മാറ്റുരയ്ക്കുന്നതിന് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ അടുത്ത അവതാരത്തിന് സാധിക്കും.