പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ഹിമാലയന്റെ നവീകരിച്ച പതിപ്പിനെ യുഎസില്‍ അവതരിപ്പിച്ചു. നിരവധി നവീകരണങ്ങളുമായാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അപ്ഡേറ്റിനൊപ്പം, നവീകരിച്ച എഞ്ചിനും ബൈക്കിന്റെ സവിശേഷതയാണ്. ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രേവല്‍ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ബൈക്കില്‍ ലഭ്യമാണ്.

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പഴയ പതിപ്പില്‍ ലഭ്യമായി സ്റ്റാന്‍ഡേര്‍ഡ് ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ്, സ്ലീറ്റ് ഗ്രേ നിറങ്ങള്‍ പുതിയ മോഡലിലും തുടരും. നവീകരിച്ച പുതിയ, യുഎസ്-സ്‌പെക്ക് ഹിമാലയന് ഇപ്പോള്‍ 4999 ഡോളറാണ് (ഏകദേശം 3.67 ലക്ഷം രൂപ) വില.

MOST READ: ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

4749 ഡോളറായിരുന്നു പഴയ പതിപ്പിന്റെ വില. സ്വിച്ചബിള്‍ എബിഎസ് ആണ് പുതിയ പതിപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. ബൈക്കിന്റെ ബ്രേക്കിംഗ് സിസ്റ്റം മെച്ചപ്പെടുത്തി. സ്റ്റാന്‍ഡേര്‍ഡായി ഹാസാര്‍ഡ് ലൈറ്റുകളും സമ്മാനിച്ചു. സൈഡ് സ്റ്റാന്‍ഡ് ചെറുതാക്കി.

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

411 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്.

MOST READ: WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ എഞ്ചിന്‍ 6,500 rpm -ല്‍ 23.9 bhp കരുത്തും 4,000-4,500 rpm -ല്‍ 32 Nm torque ഉം സൃഷ്ടിക്കുന്നു. പവര്‍ കണക്കുകള്‍ ബിഎസ് IV മോഡലിന് സമാനമാണ്. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ യുഎസില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളിലൊന്നാണ്. ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, 800 mm സീറ്റ് ഉയരം, 218 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഹിമാലയനെ വ്യത്യസ്തമാക്കുന്ന മറ്റ് ഫീച്ചറുകള്‍.

MOST READ: ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉയര്‍ന്ന രീതിയില്‍ മൗണ്ട് ചെയ്ത മുന്‍വശം ഓഫ്-റോഡിംഗ് സാഹചര്യങ്ങളില്‍ സസ്‌പെന്‍ഷന്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നു. 200 മില്ലീമീറ്റര്‍ ട്രാവല്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളിലൂടെയാണ് സസ്പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

21 ഇഞ്ച് സ്പോക്ക് വീലുമായി ഇവ ജോടിയാക്കുന്നു. ഇത് 300 mm ഫ്‌ലോട്ടിംഗ് ഡിസ്‌ക് ബ്രേക്കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ തമിഴ്നാട് കേന്ദ്രത്തില്‍ നിന്ന് 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ലോകത്തേക്ക് കയറ്റുമതി ചെയ്യുന്നു.

MOST READ: കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കിയ കൊവിഡ് -19 മഹാമാരി ഇന്ത്യയെപ്പോലെ തന്നെ അമേരിക്കയും പ്രതിസന്ധിയിലാക്കി. വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം പരിഹരിക്കുന്നതിനായി മെയ്ഡ് ഇന്‍ ഇന്ത്യ കെടിഎം 200 ഡ്യൂക്കും രാജ്യത്ത് അടുത്തിടെ പുറത്തിറക്കി.

Most Read Articles

Malayalam
English summary
2021 Royal Enfield Himalayan Launched In US. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X