2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

അന്താരാഷ്ട്ര വിപണികൾക്കായി ഹോണ്ട പുതിയ 2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ പുറത്തിറക്കി.

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ജാപ്പനീസ് ബ്രാൻഡിന്റെ തന്നെ അഡ്വഞ്ചർ ടൂററായ ആഫ്രിക്കൻ ട്വിന്റെ അതേ 1048 സിസി, 270 ഡിഗ്രി, പാരലൽ-ട്വിൻ എഞ്ചിൻ ഉപയോഗിച്ചാണ് റെബൽ 1100 ഒരുക്കിയിരിക്കുന്നത്.

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

അഡ്വഞ്ചർ-ടൂററിനെപ്പോലെ മാനുവൽ ആറ് സ്പീഡ് അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഓപ്ഷനുമായാണ് റെബൽ 1100 വിപണിയിൽ ഇടംപിടിക്കുന്നത്.

MOST READ: ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഇലക്ട്രോണിക് റൈഡിംഗ് എയ്ഡുകളുടെ കാര്യത്തിൽ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ത്രീ-ലെവൽ വീലി കൺട്രോൾ, എബിഎസ്, ക്രൂയിസ് കൺട്രോൾ, ത്രോട്ടിൽ-ബൈ-വയർ, സ്റ്റാൻഡേർഡ്, റെയിൻ, സ്‌പോർട്ട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം ഹോണ്ട റെബൽ 1100, റെബൽ 500-ന്റെ ക്രൂയിസർ രൂപകൽപ്പനയിൽ നിന്ന് വളരെ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല. അതിൽ നിന്നും അല്പം നീളവും വീതിയും മാത്രമാണ് പ്രീമിയം മോട്ടോർസൈക്കിളിൽ കാണാൻ സാധിക്കുക.

MOST READ: ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

18 ഇഞ്ച് ഫ്രണ്ട് വീലിൽ ട്വിൻ 330 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 16 ഇഞ്ച് വീൽ 256 mm ഡിസ്ക്കുമാണ് ഹോണ്ട ബൈക്കിനായി ഉപയോഗിക്കുന്നത്. സസ്‌പെൻഷൻ ഹാർഡ്‌വെയറിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള ഒരു ജോടി ഷോക്കുകളും ഉൾപ്പെടുന്നു.

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

മോട്ടോർസൈക്കിൾ മെറ്റാലിക് ബ്ലാക്ക്, ബോർഡാക്സ് റെഡ് മെറ്റാലിക് നിറങ്ങളിലും ഒരു ബാറ്റ്‌വിംഗ് ഫെയറിംഗ്, സാഡിൽബാഗുകൾ, വ്യത്യസ്ത സീറ്റുകൾ എന്നിവപോലുള്ള വിശാലമായ ആക്സസറികളുടെ പട്ടികയിലും വാഗ്ദാനം ചെയ്യുന്നത് സ്വാഗതാർഹമാണ്.

MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

മിക്ക വിപണികളിലും ഹാർലി-ഡേവിഡ്സൺ അയൺ 1200 ക്രൂയിസറിനെതിരെയാണ് ഹോണ്ട റെബൽ 1100 മാറ്റുരയ്ക്കുന്നത്. അടുത്ത വർഷം എപ്പോഴെങ്കിലും ഇത് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഇന്ത്യയിലെ തങ്ങളുടെ ബിംഗ്‌ വിംഗ് ഡീലർഷിപ്പ് വിപുലീകരിക്കാൻ ഒരുങ്ങുന്ന പദ്ധതിയുടെ ഭാഗമായാകും 2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ വിപണിയിലെത്തുക.

Most Read Articles

Malayalam
English summary
2021 Honda Rebel 1100 Unveiled. Read in Malayalam
Story first published: Wednesday, November 25, 2020, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X