സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

പുതിയ സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. ഇവയ്ക്ക് യഥാക്രമം 11.95 ലക്ഷവും 13.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

രണ്ട് മോഡലുകളിലും ഇപ്പോൾ റൗണ്ട്, റെട്രോ-ലുക്കിംഗ്, എൽഇഡി ഹെഡ്‌ലാമ്പും അസമമായി മൗണ്ട് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്നു. വലതു വശത്തെ ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ ചെറിയ സ്‌ക്രാംബ്ലറുകളിൽ നിന്ന് ഡ്യുക്കാട്ടി 1100 മോഡലുകളെ വേർതിരിക്കുന്നു.

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

എന്നിരുന്നാലും രണ്ട് മോഡലുകൾക്കും അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ് തന്നെയാണ് ശ്രദ്ധേയമാകുന്നത്.ഓഷ്യൻ ഡ്രൈവ് നിറത്തിൽ ഡുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ വാഗ്ദാനം ചെയ്യുമ്പോൾ മറുവശത്ത് 1100 പ്രോ സ്‌പോർട്ടിന് മാറ്റ് ബ്ലാക്ക് പെയിന്റ് ഓപ്ഷനാണ് ലഭിക്കുന്നത്.

MOST READ: 12,000-ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

ലോ ഹാൻഡിൽബാറുകളും ബാർ-എൻഡ് മിററുകളും ടാൻ ബ്രൗൺ സീറ്റും പ്രോ സ്‌പോർട്ടിൽ ലഭ്യമാണ്. സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ടിൽ രണ്ട് അറ്റത്തും ടോപ്പ്-സ്‌പെക്ക് ഓഹ്‌ലിൻസ് സസ്‌പെൻഷനാണ് ഡ്യുക്കാട്ടി സജ്ജീകരിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

അതേസമയം സ്‌ക്രാംബ്ലർ 1100 പ്രോയുടെ മുൻവശത്ത് 43 mm മാർസോച്ചി ഫോർക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഡ്യുക്കാട്ടിയുടെ രണ്ട് സ്‌ക്രാംബ്ലർ 1100 മോഡലുകളും ബ്രെംബോ മോണോബ്ലോക്ക് M4 കാലിപ്പറുകൾ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ പോലും രണ്ട് മോഡലുകളിലും സമാനമാണ് എന്നതും ശ്രദ്ധേയം. കൂടാതെ ഒരു റൈഡ്-ബൈ-വയർ ത്രോട്ടിൽ, മൂന്ന് റൈഡിംഗ് മോഡുകൾ, ബോഷ് കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ (ഡിടിസി) എന്നിവ ഫീച്ചറുകളും മോഡലുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

7500 rpm-ൽ 86 bhp കരുത്തും 4750 rpm-ൽ 88 Nm torque ഉം ഉത്‌പാദിപ്പിക്കുന്ന ബി‌എസ്-VI കംപ്ലയിന്റ്, 1100 സിസി, എൽ-ട്വിൻ മോട്ടോറാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ, പ്രോ സ്പോർട്ട് മോഡലുകളുടെ ഹൃദയം.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ഹൈഡ്രോളിക് ആക്യുവേറ്റഡ് ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് എന്നിവ രാജ്യത്തെ കമ്പനിയുടെ ഡീലർഷിപ്പുകളിൽ ഉടനീളം ലഭ്യമാകും.

സ്‌ക്രാംബ്ലർ 1100 പ്രോ, സ്‌ക്രാംബ്ലർ 1100 പ്രോ സ്‌പോർട്ട് മോഡലുകൾ ഇന്ത്യയിലെത്തി

റെട്രോ മോഡലുകൾക്കായുള്ള ഡെലിവറി ഒക്ടോബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പനിഗാലെ V2 സ്പോർട്സിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബിഎസ്-VI ഡ്യുക്കാട്ടി മോഡലാണ് സ്‌ക്രാംബ്ലർ 1100 പ്രോ.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
All New Ducati Scrambler 1100 Pro And Pro-Sport Launched In India. Read in Malayalam
Story first published: Tuesday, September 22, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X