വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയാണ് സൈക്കിളുകളുടോത്. ലോക്ക്ഡൗണ്‍ സമയത്താണ് സൈക്കിള്‍ വിപണിയില്‍ വലിയ വളര്‍ച്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

ഈ ഇടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ കെടിഎം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഉപഭോക്തൃ സൈക്കിള്‍ ബ്രാന്‍ഡായ ആല്‍ഫവെക്ടറുമായി കെടിഎം പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

കെടിഎം സൈക്കിളുകള്‍ ആല്‍ഫവെക്ടറായിരിക്കും വില്‍പ്പന നടത്തുക. ഇന്ത്യയില്‍ ആല്‍ഫവെക്ടര്‍ വില്‍ക്കുന്ന കെടിഎം സൈക്കിളുകള്‍ക്ക് ഏകദേശം 30,000 മുതല്‍ 10 ലക്ഷം വരെ വിലവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

മെറാക്കി സൈക്കിള്‍ അടുത്തിടെ സമാരംഭിച്ചതിന് ശേഷം രാജ്യത്ത് അതിന്റെ ഓഫറുകള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കെടിഎം സൈക്കിളുകള്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജീവമായ ഒരു ജീവിതശൈലിയിലേക്ക് മില്ലേനിയലുകളും ജനറല്‍-സെഡും അവതരിപ്പിക്കുക എന്നതാണ് ആശയം.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

ഇന്ത്യയിലെ സൈക്ലിംഗ് ഒരു മാതൃകാപരമായ മാറ്റം കണ്ടു, അത് വളരെയധികം വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രീമിയം സെഗ്മെന്റ് ആളുകള്‍ സൈക്ലിംഗിനെ ഒരു ജീവിതശൈലിയായി സ്വീകരിച്ചു തുടങ്ങിയെന്നും ആല്‍ഫ വെക്ടറിലെ സഹസ്ഥാപകനും സിഇഒയുമായ സച്ചിന്‍ ചോപ്ര പറഞ്ഞു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിനായി കാത്തിരിക്കണം; കൂടുതല്‍ വിവരങ്ങള്‍

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

പ്രീമിയം സൈക്കിളുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം കെടിഎമ്മിനും പങ്കാളിത്തത്തില്‍ നിന്ന് പ്രയോജനം നേടാന്‍ സാധ്യതയുണ്ട്. ഏകദേശം അഞ്ച് വര്‍ഷമായി ആല്‍ഫവെക്ടര്‍ വിപണിയില്‍ ഉണ്ട്, മാസ് പ്രീമിയം വിഭാഗത്തില്‍ സൈക്കിളുകള്‍ വില്‍പ്പന ചെയ്യുന്നു.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രീമിയം സെഗ്മെന്റിന്റെ ഡിമാന്റിന്റെ 75 ശതമാനം വില്‍പ്പന പ്രതീക്ഷിക്കുന്നത്.

MOST READ: മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നതായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് അടുത്തിടെയാണ് പ്രഖ്യാപനം നടത്തിയത്. കൊളറാഡോ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്വയറ്റ്കാറ്റുമായി സഹകരിച്ചാണ് ആദ്യ ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കുക.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ വിപണിയിലും പിന്നീട് ഘട്ടംഘട്ടമായി വില്‍പ്പന വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5,899 യുഎസ് ഡോളറാണ് (ഏകദേശം 4.26 ലക്ഷം രൂപ) ഇലക്ട്രിക്ക് സൈക്കിളിന്റെ വില.

MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുമായി ഹോണ്ട

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

750W ഇലക്ട്രിക്ക് മോട്ടോര്‍ ആണ് സൈക്കിളിന്റെ കരുത്ത്. ഈ മോട്ടോര്‍ 160 Nm torque ആണ് ഉത്പാദിക്കുന്നത്. സൈക്കിളിന്റെ ഫ്രെയിമില്‍ തന്നെയാണ് ലിഥിയം അയണ്‍ ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റചാര്‍ജില്‍ ഏകദേശം 64 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. യുഎസ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 20mph (എകദേശം 32mph) ആണ് ഉയര്‍ന്ന വേഗത.

വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

10 സ്പീഡ് ഗിയര്‍ബോക്സും ഇലക്ട്രിക്ക് സൈക്കിളിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പെഡല്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മടുപ്പ് ഉണ്ടാകില്ലെന്നും കമ്പനി അവകാശപ്പെടുന്നു. പിന്നില്‍ 120 mm ഫയര്‍-ലിങ്ക് സസ്പെന്‍ഷനും മുന്നില്‍ 150 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
AlphaVector Launches KTM Bicycles In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X