നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍, തങ്ങളുടെ ശ്രേണിയിലെ നിലവിലുള്ള മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി.

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനും നിരവധി മെച്ചപ്പെടുത്തലുകള്‍ പുതിയ വേരിയന്റുകളില്‍ ഉണ്ടെന്ന് കമ്പനി പറയുന്നു. റിയോ, മാഗ്‌നസ്, സീല്‍, V48 മോഡലുകള്‍ക്കാണ് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

മോഡലിന് അനുസരിച്ച് അധിക സവിശേഷതകള്‍, മെച്ചപ്പെട്ട ശ്രേണി, മെച്ചപ്പെടുത്തിയ ലോഡ് കപ്പാസിറ്റി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വേരിയന്റുകള്‍. രാജ്യത്തെ ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ വേരിയന്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

Ampere Variant Price
Reo Plus ₹42,490
Reo Elite ₹42,999
V48 Plus ₹36,190
Magnus 60 (Slow speed) ₹49,999
Zeal Ex ₹66,949

MOST READ: മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

വ്യത്യസ്ത ബാറ്ററി സാങ്കേതികവിദ്യയുള്ള രണ്ട് വേരിയന്റാണ് ബ്രാന്‍ഡിന്റെ റിയോ മോഡലിന് ഇപ്പോള്‍ ലഭിച്ചത്. യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ്, ഇഗ്‌നിഷന്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വേരിയന്റ്.

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

ബ്രാന്‍ഡിന്റെ എലൈറ്റ് മോഡല്‍ ശ്രേണിയില്‍ ഇപ്പോള്‍ മെച്ചപ്പെട്ട ലോഡ്-ശേഷിയും മെച്ചപ്പെടുത്തിയ മൈലേജും ലഭിക്കുന്നു. ഇലക്ട്രിക്-സ്‌കൂട്ടര്‍ ഇപ്പോള്‍ ലിഥിയം അയണ്‍ അല്ലെങ്കില്‍ ലെഡ്-ആസിഡ് ബാറ്ററി പായ്ക്കില്‍ ലഭ്യമാണ്.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

വേരിയന്റിനെ ആശ്രയിച്ച് ഒരൊറ്റ ചാര്‍ജില്‍ പരമാവധി 65 കിലോമീറ്റര്‍ സവാരി പരിധി ഉണ്ട്. ബ്രാന്‍ഡിന്റെ ജനപ്രിയ ഇലക്ട്രിക്-സ്‌കൂട്ടര്‍ മോഡലായ സീല്‍ EX -ന് 10 ശതമാനം കൂടുതല്‍ മൈലേജും സുഗമമായ പവര്‍ ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു.

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

മറുവശത്ത്, ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡല്‍ V48 ഇപ്പോള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ട്യൂബ്ലെസ് ടയറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 'ഇന്ത്യ ശുദ്ധമായ മൊബിലിറ്റിയിലേക്ക് മാറുകയാണ്, ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതില്‍ ആംപിയര്‍ ഇലക്ട്രിക് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആംപിയര്‍ ഇലക്ട്രിക് സിഇഒ പി. സഞ്ജീവ് പറഞ്ഞു.

MOST READ: സ്പോർടി മുഖഭാവത്തിൽ കസ്റ്റം ബോഡി റാപ്പുമായി കിയ സെൽറ്റോസ്

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, അടുത്തകാലത്താണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ലൈനായി വില്‍പ്പനയ്ക്ക് എത്തിക്കുന്നതിലൂടെ കൂടുതല്‍ വിശാലമായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

നിലവിലെ മോഡലുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിച്ച് ആംപിയര്‍

രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്. ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിനാണ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളത്. അതിനൊപ്പം തന്നെ മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വെറേയും കമ്പനി നിരയില്‍ കാണാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Ampere Launches New Variants For Electric Scooter. Read in Malayalam.
Story first published: Wednesday, September 30, 2020, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X