പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ആംപിയര്‍. അടുത്ത ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌കൂട്ടറിന്റെ ടീസറും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് ഈ ടീസര്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. അതേസമയം സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സൂചന അനുസരിച്ച് 2020 ജൂണ്‍ 15 ഓടെ സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കും.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന് മുന്നില്‍ ഡ്രം ബ്രേക്ക് ലഭിക്കുമെന്നാണ് ടീസര്‍ വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും ഓപ്ഷനലായി ഡിസ്‌ക് ബ്രേക്കും കമ്പനി നല്‍കിയേക്കും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാകും സ്‌കൂട്ടറില്‍ ഇടംപിടിക്കുക.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

റൈഡര്‍ക്ക് സുഖകരമായ യാത്രകള്‍ സമ്മാനിക്കുന്നതിനായി വലിയ സിംഗിള്‍ പീസ് സീറ്റുകളാകും നല്‍കുക. വിശാലമായ ഫ്‌ലോര്‍ ബോര്‍ഡും പുതിയ വാഹനത്തിന്റെ സവിശേഷതയാകും. പിന്‍ഭാഗത്ത് ഒരു ചെറിയ ലഗേജ് റാക്ക് നല്‍കിയേക്കും.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച കമ്പനിവെളിപ്പെടുത്തും. രാജ്യത്ത് അതിവേഗം വളരുന്ന ഇലക്ട്രിക് ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്.

MOST READ: പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു പതിറ്റാണ്ട് അനുഭവമുണ്ട് നിര്‍മ്മാതാക്കള്‍ക്ക്. 50,000 ത്തിലധികം ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയും ആംപിയറിനുണ്ട്. വിപണിയിലെത്തി 12 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി അടുത്തിടെ ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

ഉപഭോക്താക്കള്‍ക്ക് 50,000 രൂപ വരെ ഗ്രാന്‍ഡ് ബോണന്‍സയും ഹൈ സ്പീഡ് മോഡലുകളില്‍ 5 വര്‍ഷം വിപുലീകരിച്ച വാറണ്ടിയും മറ്റ് എല്ലാ വകഭേദങ്ങളിലും 3 വര്‍ഷം വരെ മിതമായ നിരക്കില്‍ വിപുലീകരിച്ച വാറണ്ടിയും ലഭിക്കും.

MOST READ: ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

ആംപിയര്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് 1 + 5 വര്‍ഷത്തെ ബമ്പര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഈ മാസം ആദ്യം അവതരിപ്പിച്ച കാല്‍ കോ ബച്ചാവോ (Kal Ko Bachao) പദ്ധതിയും ഇതിനൊപ്പം ലഭ്യമാകും.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിര പോരാളികളായ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ എന്നിവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

കല്‍ കോ ബച്ചാവോ പദ്ധതി വഴി ഓണ്‍ലൈനായി വാഹനം വാങ്ങുന്നവര്‍ക്ക് 999 രൂപ ഡൗണ്‍പേയ്മെന്റില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ കാലയളവിനുശേഷം ഡെലിവറിയും മുഴുവന്‍ പേയ്‌മെന്റും നടത്തുന്നതിനും അവസരം ഉണ്ട്. ബംഗളൂരു, ചെന്നൈ, മുംബൈ, പൂനെ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ വാങ്ങുന്നവര്‍ക്കായി മാത്രമുള്ളതാണ് ഈ പദ്ധതി.

Most Read Articles

Malayalam
English summary
Ampere Teased New Electric Scooter, To Be Unveiled Next Week. Read in Malayalam.
Story first published: Thursday, June 11, 2020, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X