പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

മഹീന്ദ്രയുടെ ഫ്രഞ്ച് സബ്സിഡിയറിയിൽ നിന്നുള്ള പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഗ്വാങ്‌ഡോംഗ് പൊലീസ് സ്വാറ്റ് ടീമുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ഗുവാങ്‌ഡോംഗ് പൊലീസിന്റെ കൂട്ടത്തിൽ ഈ പുതിയ വാഹനം ചേർത്തത് മഹീന്ദ്ര ടു-വീലേർസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രകാശ് വകങ്കർ ട്വിറ്ററിൽ സ്ഥിരീകരിച്ചു.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

പോസ്റ്റ് ഉടൻ തന്നെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ രാക്ഷസ വാഹനത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹം ട്വിറ്റർ ഉപയോഗിച്ചു.

MOST READ: GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ഈ രാക്ഷസനെ എല്ലായ്പ്പോഴും സ്നേഹിക്കുന്നു എന്നും, പൂഷോയുടെ മെട്രോപോളിസ് മോട്ടോർസൈക്കിൾസ് സ്വാറ്റ് ടീമുകൾക്ക് ആകർഷകമായ ഒരു രഥം തന്നെയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഇപ്പോൾ വാഹനം ഫ്രഞ്ച് സേനയിൽ വിന്യസിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പറഞ്ഞ് ഇമ്മാനുവൽ മാക്രോമിനെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തു.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്ര ഈ ത്രിചക്ര ബീസ്റ്റിനോട് തന്റെ സ്നേഹം പ്രകടിപ്പിച്ചു. ഇന്ത്യൻ വിപണിയിലെ ചെലവ് കുറഞ്ഞ വേരിയന്റിനെക്കുറിച്ച് തന്റെ സഹപ്രവർത്തകനായ പ്രകാശ് വകങ്കറിനോടും അദ്ദേഹം ഇതേ പോസ്റ്റിൽ തന്നെ തിരക്കി.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

മെട്രോപോളിസ് ത്രീ-വീൽ സ്കൂട്ടർ ചൈനീസ് വിപണിയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അവതരിപ്പിച്ചത്. ആവശ്യമുള്ള റോഡ് സാന്നിധ്യം നൽകുന്ന പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് സ്കൂട്ടറിന്റെ ഉദാരമായ അനുപാതം.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ഇരട്ട ഹെഡ്‌ലാമ്പുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ആപ്രോൺ മുൻവശത്തെ വിഷ്വൽ ഡിസൈൻ മെച്ചപ്പെടുത്തിയിരിക്കുന്നത്. സ്കൂട്ടറിന് ഒരു കറുത്ത വിൻഡ്‌സ്ക്രീൻ ലഭിക്കുന്നു, അതിൽ പൂഷോ ലോഗോയുമുണ്ട്.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

സാധാരണ മാക്സി സ്കൂട്ടറുകളേക്കാൾ ആകർഷകവും അതുല്യവുമായ മൂന്ന് വീലുകളാണ് സ്കൂട്ടറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

400 സിസി പവർമോഷൻ LFE എഞ്ചിനാണ് പൂഷോ മെട്രോപോളിസിൽ വരുന്നത്. 38 Nm torque ഉം പരമാവധി 35 bhp കരുത്തും മോട്ടർ പുറപ്പെടുവിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സാണ് മോട്ടറിനോട് ഇണചേരുന്നത്.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

കോണ്ടിനെന്റലും നിസിനും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രേക്കിംഗ് സിസ്റ്റമാണ് പൂഷോ മെട്രോപോളിസ് സ്കൂട്ടറിൽ വരുന്നത്. സ്റ്റാൻഡേർഡായി ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, പൂഷോ മെട്രോപോളിസ് ഉടനെയെങ്ങും എത്താൻ സാധ്യതയില്ല. സമീപ ഭാവിയിൽ കമ്പനികൾ മാക്സി-സ്കൂട്ടറുകൾ വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ, അത്തരം സ്കൂട്ടറുകളുടെ പ്രവണത ഇന്ത്യയിൽ വളരെ വേഗം വളരും.

പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

അത്തരമൊരു സാഹചര്യത്തിൽ മഹീന്ദ്ര മെട്രോപോളിസ് സ്‌കൂട്ടർ ഇവിടെ അവതരിപ്പിക്കുന്നത് പരിഗണിച്ചേക്കാം. ഈ വർഷം ആദ്യം 2020 ഓട്ടോ എക്‌സ്‌പോയിൽ അപ്രീലിയ SXR 160, ഹോണ്ട ഫോർസ 300, 22 കിംകോ X-ടൗൺ 300 i ABS എന്നിങ്ങനെ മൂന്ന് പുതിയ മാക്‌സി സ്‌കൂട്ടറുകളും അരങ്ങേറ്റം കുറിക്കുന്നത് നാം കണ്ടിരുന്നു. സുസുക്കി തങ്ങളുടെ ബർഗ്മാൻ 125 മാക്സി സ്കൂട്ടർ ഇതിനകം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Anand Mahindra Thinks That Cost Efficient Model Of Peugeot Metropolis W3 Will Be Good For India. Read in Malayalam.
Story first published: Tuesday, June 2, 2020, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X