അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ട്യൂണോ 150 കാണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാകുമെന്നായിരുന്നു സൂചന. 2018 -ലെ ഓട്ടോ എക്സ്പോയില്‍ ഇവയെ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

എന്നാല്‍ ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലുകളുടെ അരങ്ങേറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. അടുത്തിടെ നടന്ന വെസ്പ റേസിംഗ് സിക്സ്റ്റിയുടെ ഡിജിറ്റല്‍ ലോഞ്ചില്‍ 150 സിസി മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്‌ഫോം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പിയാജിയോ സ്ഥിരീകരിച്ചു.

MOST READ: ട്രയംഫ് റോക്കറ്റ് ജിടി ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 10-ന്

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ വെളിപ്പെടുത്തുമ്പോള്‍ അത് ഇപ്പോഴും വിപണി താല്‍പ്പര്യങ്ങള്‍ വിലയിരുത്തുന്നുവെന്ന് അപ്രീലിയ സൂചിപ്പിച്ചിരുന്നു. 2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ വലിയ ശേഷിയുള്ള എഞ്ചിനുകള്‍ ബൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ബ്രാന്‍ഡ് പരാമര്‍ശിച്ചു.

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

300-400 സിസി അപ്രീലിയ മോട്ടോര്‍സൈക്കിളിനെ ബ്രാന്‍ഡ് വിലയിരുത്തുന്നുവെന്ന് പിയാജിയോ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഡീഗോ ഗ്രാഫി പരാമര്‍ശിച്ചു. വരാനിരിക്കുന്ന മോഡലുകളെ കുറിച്ച് അധികം ഒന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

MOST READ: സെപ്റ്റംബറിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി റെനോ

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

എന്നാല്‍ പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ഉത്പാദനം ഏകദേശം 2-3 വര്‍ഷം അകലെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ടിവിഎസ് അപ്പാച്ചെ RR310, ഹോണ്ട CB 300R, കെടിഎമ്മം 390 മോഡലുകള്‍ക്ക് എതിരെയാകും വരാനിരിക്കുന്ന മോഡലുകള്‍ മത്സരിക്കുക.

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

ബൈക്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു. ഇതോടെ വില പരമാവധി പിടിച്ച് നിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ ആവര്‍ത്തിച്ചു.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയില്‍ നേടിയ വിജയം ബൈക്ക് ശ്രേണിയിലും തുടരാനാണ് കമ്പനി പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RS 150 and Tuono 150 Launch Will Be Delayed. Read in Malayalam.
Story first published: Friday, September 4, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X