പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

ഒടുവിൽ അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. 9.66 ലക്ഷം രൂപയ്ക്ക് തുല്യമാണ് മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ വില.

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഒരു കൺസെപ്റ്റ് പതിപ്പിൽ അരങ്ങേറ്റം കുറിച്ച അപ്രീലിയ RS 660 പിന്നീട് 2019 ലെ ഷോയിൽ പ്രൊഡക്ഷൻ പതിപ്പായി രൂപംകൊണ്ടു. നേരത്തെ ഏപ്രിൽ മാസത്തിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുത്തെങ്കിലും കൊവിഡ്-19 പദ്ധതി വൈകിപ്പിക്കുകയായിരുന്നു.

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

ശരിക്കും RS660 അതിന്റെ വലിയ മോഡലായ RSV4 ൽ നിന്ന് സ്റ്റൈലിംഗ് കടമെടുക്കുന്നു. 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ അപ്രീലിയ സ്പോർസ് ബൈക്കിന് കരുത്തേകുന്നത്.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ബ്രെസയെ മറികടന്ന് കിയ സോനെറ്റ്; പിന്നാലെ വെന്യുവും

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

ഇത് 10,500 rpm-ൽ 100 bhp പവറും 8,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 189 കിലോഗ്രാം ഭാരമുള്ള RS660 മികച്ച പവർ-ടു-വെയ്റ്റ് അനുപാതവുമുണ്ട്. ഭാവി മോഡലുകളായ ട്യൂണോ 660, ടുവാരെഗ് 660, ട്രാക്ക്-സ്പെക്ക് RS ട്രോഫിയോ എന്നിവയിൽ ഈ എഞ്ചിൻ അപ്രീലിയ ഉപയോഗിക്കും.

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവൽ ബബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, എന്നിവ അപ്രീലിയ RS660 മോഡലിന്റെ പ്രധാന സവിശേഷതകളാകും. മെക്കാനിക്കൽ വശങ്ങളിൽ പിന്നില്‍ ഒരു മോണോ ഷോക്ക് സസ്പെന്‍ഷനും, മുന്‍വശത്ത് അപ്സൈഡ് ഡൗണ്‍ ടെലിസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളുമാണ് അപ്രീലിയ നൽകിയിരിക്കുന്നത്.

MOST READ: ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്ക് മോഡലുകളിലേക്കും എത്തിക്കാൻ സുസുക്കി

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

2018-ലെ കൺസെപ്റ്റ് മോട്ടോര്‍സൈക്കിളില്‍ ഒഹ്ലിന്‍സ് സോഴ്‌സ്ഡ് സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് ഇറ്റാലിയൻ ബ്രാൻഡ് നല്‍കിയിരുന്നത്. . മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്നില്‍ ഒരു ഡിസ്‌കും ബ്രേക്കിംഗ് സജ്ജീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നു.

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

അതേസമയം ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കമ്മ്യൂട്ട്, ഡൈനാമിക്, ഇൻഡിവിജുവൽ, ചലഞ്ച്, ടൈം അറ്റാക്ക് എന്നീ അഞ്ച് റൈഡ് മോഡുകൾ എന്നിവയാണ് ഇതിന്റെ ഇലക്ട്രോണിക് കിറ്റിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

MOST READ: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ്; ടാറ്റ ആൾട്രോസ് ഇവി അണിയറയിൽ ഒരുങ്ങുന്നു

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

ലാവ റെഡ്, ബ്ലാക്ക് അപെക്സ്, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ RS660 വാഗ്ദാനം ചെയ്യുന്നു. ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുമെങ്കിലും ഇന്ത്യയിൽ 2021 ൽ ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

യമഹ YZF-R6, കവസാക്കി നിഞ്ച ZX-6R, ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ വിപണിയിലെ പ്രധാന എതിരാളി മോഡലുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RS660 Launched In International Markets. Read in Malayalam
Story first published: Monday, October 12, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X