RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ അപ്രീലിയ തങ്ങളുടെ RSV4, ടുവോനോ V4 മോഡലുകളുടെ മിസാനോ ലിമിറ്റഡ് എഡിഷൻ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പ്രീമിയം സ്പോർട്സ് ബൈക്കുകളുടെയും 100 യൂണിറ്റ് വീതമായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

അമേരിക്കൻ വിപണിക്കായി മാത്രമായാണ് ഇപ്പോൾ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ലഭ്യമാവുക. അതായത് മിസാനോ പതിപ്പുകൾ ഇന്ത്യയിലേക്ക് വിൽപ്പനയ്ക്ക് എത്തില്ലെന്ന് ചുരുക്കം.

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

1987-ൽ മിസാനോ വേൾഡ് സർക്യൂട്ട് മാർക്കോ സൈമൺസെല്ലി എന്നറിയപ്പെടുന്ന സർക്കിട്ടോ ഇന്റർനാഷണൽ സാന്താ മോണിക്കയിൽ അപ്രീലിയയുടെ 250GP ക്ലാസ് വിജയത്തനായുള്ള ആദര സൂചകമായാണ് പുതിയ പതിപ്പുകളെ പുറത്തിറക്കിയിരിക്കുന്നത്. വൈറ്റ്, റെഡ്, ഗ്രീൻ നിറങ്ങളാണ് ഇവയെ സവിശേഷമാക്കുന്നത്.

MOST READ: ബിഎസ്-VI ഹോണ്ട ലിവോ വിപണിയിൽ, പ്രാരംഭ വില 69,422 രൂപ

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

മാത്രമല്ല കാർബൺ ഫൈബർ ഫ്രണ്ട് ഫെൻഡറുകളും ലിഥിയം ബാറ്ററികളും മോട്ടോർസൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്നു. അത് അവയുടെ സ്റ്റാൻഡേർഡ് എതിരാളികളേക്കാൾ ഭാരം കുറഞ്ഞവയാണ്. എന്നിരുന്നാലും മോട്ടോർസൈക്കിളുകളുടെ ബാക്കി ഘടകങ്ങളെല്ലാം അതേപടി തുടരുന്നു.

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

പിയാജിയോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും മികച്ച സൂപ്പർബൈക്കുകളിലൊന്നായാണ് അപ്രീലിയ ടുവോനോ V4 1100 അറിയപ്പെടുന്നത്. ഇന്ത്യയിൽ തങ്ങളുടെ പ്രതിഛായ വളർത്തുന്നതിനായാണ് ഈ സൂപ്പർ ബൈക്കിനെ കമ്പനി നേരത്തെ വിപണിയിൽ എത്തിച്ചത്.

MOST READ:ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

1077 സിസി ഫോർ സിലിണ്ടർ എഞ്ചിനാണ് ടുവോനോ V40-ന് കരുത്തേകുന്നത്. ഇത് 175 bhp കരുത്തിൽ 12 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഉയർന്ന സ്പീഡിൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ അപ്രീലിയ ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ,ക്യുക് ഷിഫ്റ്റ്, മൂന്നു റൈഡിംഗ് മോഡുകൾ എന്നിവയെല്ലാം പ്രീമിയം ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്.

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

അതേസമയം അപ്രീലിയ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ RSV4 1100 ഫാക്‌ടറിയുടെ ഡെലിവറി പൂർത്തിയാക്കിയത് ഈ വർഷം മാർച്ചിലാണ്. 30 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ ഓൺറോഡ് വില.

MOST READ: ഇലക്ട്രിക് ബാലൻസ് ബൈക്കുകൾ അവതരിപ്പിച്ച് കെടിഎം

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

മനോഹരമായ ഇറ്റാലിയൻ ഡിസൈൻ സവിശേഷതകളുമായാണ് അപ്രീലിയ RSV4 1100 മോഡൽ വിപണിയിൽ എത്തുന്നത്. ബൈക്കിലുടനീളം നിരവധി കാർബൺ ഫൈബർ ഘടകങ്ങൾ കാണാൻ സാധിക്കും. അതിൽ ഫ്യുവൽ ടാങ്ക് , സൈഡ് ഫെയറിംഗ്, ഫ്രണ്ട് ഫെൻഡറുകൾ, എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

1,078 സിസി V4 ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് RSV4 1100-ൽ അപ്രീലിയ വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ യൂണിറ്റ് 214 bhp പവറും 122 Nm torque ഉം ഉത്പാദിപ്പിക്കും. റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്ലിപ്പർ ക്ലച്ച്, അപ്രീലിയ ക്വിക്ക് ഷിഫ്റ്റർ സിസ്റ്റം (AQS) എന്നിവയും ഈ സൂപ്പർ ബൈക്കിന്റെ ഭാഗമാണ്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RSV4 and Tuono V4 MotoGP Inspired Misano Limited Edition Launched. Read in Malayalam
Story first published: Tuesday, June 30, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X