SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

2020 ഏപ്രില്‍ ഒന്നിനു മുമ്പായി സ്‌കൂട്ടര്‍ നിര ബിഎസ് VI -ലേക്ക് മാറ്റുമെന്ന് നേരത്തെ തന്നെ പിയാജിയോ അറിയിച്ചിരുന്നു. മോഡലുകളുടെ വില വിവരങ്ങള്‍ നേരത്തെ തന്നെ കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

അതിനൊപ്പം തന്നെ കമ്പനി മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരുന്നു. അപ്രീലിയ നിരയിലെ SR150 എന്ന മോഡലിന്റെ പേരില്‍ മാറ്റം വരുത്തുമെന്ന്. SR150 ഇനുമുതല്‍ SR160 എന്ന പേരിലാകും അറിയപ്പെടുക. ഓട്ടോകാര്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ അപ്രീലിയ SR160 ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയെന്നാണ് സൂചന.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

സ്‌കൂട്ടറിന്റെ ചിത്രങ്ങളും ഇതിനോടൊപ്പം തന്നെ പുറത്തുവന്നിട്ടുണ്ട്. വശങ്ങളില്‍ 160 എന്നൊരു ബാഡ്ജിങ് നല്‍കിയിരിക്കുന്നത് കാണാം. പുതിയ മോഡല്‍ ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

വില സംബന്ധിച്ച് പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, 1.04 ലക്ഷം രൂപ മുതല്‍ 1.14 ലക്ഷം രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന മോഡലില്‍ നിന്നും 20,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

നേരത്തെ ഉണ്ടായിരുന്ന SR 150 മോഡലിനെക്കാള്‍ SR160 കരുത്ത് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസയമയം പുതിയ പതിപ്പില്‍ നേരത്തെ ഉണ്ടായിരുന്ന മോഡലില്‍ നിന്നും വ്യത്യസ്തമായ എതെല്ലാം ഫീച്ചറുകളും സവിശേഷതകളുമാണ് നല്‍കിയിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ തന്നെ പിയാജിയോ വെളിപ്പെടുത്തും.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

വെസ്പ, അപ്രീലിയ നിരയില്‍ നിന്നുള്ള ബിഎസ് VI പതിപ്പുകളെ ഇതിനോടകം തന്നെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചുതുടങ്ങി. ബിഎസ് VI -ലേക്ക് എഞ്ചിനെ നവീകരിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

അതേസമയം തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിങും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

നിലവില്‍ ബിഎസ് IV മോഡലുകളെ വിറ്റഴിക്കുന്ന തിരക്കിലാണ് കമ്പനി. സെപ്തംബര്‍ ഒന്നു മുതല്‍ ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. 1,033 രൂപ മുതല്‍ 2,724 രൂപ വരെയാണ് മോഡലുകള്‍ വില വര്‍ധിപ്പിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

അപ്രീലിയ SR 125 ന് 1,033 രൂപയും അപ്രീലിയ സ്റ്റോമിന് 1,674 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്പയുടെ പതിപ്പിന് 1,034 രൂപയും വെസ്പ SLX 150 ന് 2,424 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ വെസ്പ, അപ്രീലിയ സ്‌കുട്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍. നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

വെസ്പ നിരയില്‍ നിന്നും ബിഎസ് VI, SXL 150-ന്റെ വിവിരങ്ങളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരിന്നു. ഡീലര്‍ഷിപ്പില്‍ എത്തിയ സ്‌കൂട്ടറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നിലവിലെ മോഡലില്‍ നിന്നും ചെറിയ ചെറിയ മാറ്റങ്ങള്‍ സ്‌കൂട്ടറില്‍ കമ്പനി വരുത്തിയിട്ടുണ്ട്. ക്ലാസിക്ക് ചാരുതയോടെയാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

SR160 ഡീലര്‍ഷിപ്പില്‍ എത്തിച്ച് അപ്രീലിയ

ക്രോം ഘടകത്തിന്റെ വലിയൊരു സാന്നിധ്യം പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. അനലോഗ് സ്പീഡോമീറ്ററിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നിലെ ടെയില്‍ ലാമ്പിനോ, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കോ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SR160 reaches dealerships. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X