പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിലെത്തുന്ന അപ്രീലിയ സ്‌കൂട്ടറുകളുടെ വില വിരങ്ങൾ പുറത്തുവിട്ടു.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

നിലവിലെ ബിഎസ്-IV മോഡലുകളേക്കാൾ ഉയർന്ന വിലയാണ് ബിഎസ്-VI പതിപ്പ് അപ്രീലിയ സ്‌കൂട്ടറുകൾക്ക് സംഭവിച്ചിരിക്കുന്നത്. വില വർധനവിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് SR160 കാർബൺ മോഡലിനെയാണ്. മുമ്പത്തേതിനേക്കാൾ 19,441 രൂപ കൂടുതലാണ് ഈ മോഡലിനായി മുടക്കേണ്ടത്.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

പരിഷ്ക്കരിച്ചെത്തുന്ന മോഡലുകളിലെ പുതിയ സ്റ്റൈലിംഗ് മാറ്റങ്ങൾ നിലവിലെ മോഡലുകളിൽ നിന്നും അധികം വ്യത്യസ്‌തമല്ല എന്നത് പ്രത്യേകം ചൂണ്ടികാട്ടേണ്ട ഒന്നാണ്. SR 150 ഇനി മുതല്‍ SR 160 എന്ന് അറിയപ്പെടുമെന്നും കമ്പനി അറിയിച്ചു. മോഡലിന്റെ പേരില്‍ ചെറിയ മാറ്റം വരുത്തി എന്നതെഴിച്ചാല്‍, എഞ്ചിനിലോ, പവറിലോ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നുമാണ് ലഭിക്കുന്ന സൂചന.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

SR 160 സ്‌കൂട്ടറിന് പുതിയ പേര് നൽകിയിട്ടുണ്ടെങ്കിലും എഞ്ചിൻ സമാനമായി തുടരുന്നു. 154.8 സിസി ഫ്യുവൽ ഇഞ്ചക്ഷൻ, ത്രീ-വാൽവ് യൂണിറ്റ് 7600 rpm-ൽ 10.7 bhp കരുത്തും 6000 rpm-ൽ 11.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

ബിഎസ്-VI കംപ്ലയിന്റ് 125 ശ്രേണിയിലെ മെക്കാനിക്കൽ സവിശേഷതകളും ബിഎസ്-IV വാഹനങ്ങൾക്ക് സമാനമാണ്. വലിയ ഡിസ്‌പ്ലേസ്‌മെന്റ് മോഡൽ ശ്രേണിക്ക് ബിഎസ്-VI വേഷത്തിൽ ഉയർന്ന ക്യുബിക് ശേഷി ലഭിക്കുന്നു. എന്നാൽ കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്‌സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

പുതിയ അപ്രീലിയ SR125 സ്ട്രോം വകഭേദത്തിന് 86,638 രൂപയും SR125 സ്‌കൂട്ടറിന് 92,181 രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. ഇത് ബിഎസ്-IV പതിപ്പിനേക്കാൾ യഥാക്രമം 18,696, 18,490 രൂപ എന്നിങ്ങനെ വർധിച്ചതായി മനസിലാക്കാം.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

സ്കൂട്ടറുകളുടെ സവിശേഷതകളിലേക്ക് നോക്കിയാൽ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസിലാക്കാന്നും ഇതിലൂടെ സാധിക്കും.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

ഇതിനോടകം തന്നെ എബിഎസ് ബ്രേക്കിംഗ് സംവിധാനം, കോമ്പി ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്ളുമായാണ് അപ്രീലിയ വാഹനങ്ങളെ വിപണിയിൽ എത്തിച്ചിട്ടുള്ളത്. 125 സിസിക്ക് മുകളിലുള്ള വാഹനങ്ങളില്‍ ഇപ്പോൾ എബിഎസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്‌പ അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

പുതിയ ബിഎസ്-VI അപ്രീലിയ മോഡലുകളുടെ വില വിവരങ്ങൾ അറിയാം

ബി‌എസ് 6 കംപ്ലയിന്റ് അപ്രീലിയ സ്കൂട്ടറുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. അവയുടെ ബുക്കിംഗും കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, 2020 ജൂലൈ-സെപ്റ്റംബർ മാസത്തോടെ വിപണിയിൽ എത്താനിരിക്കുന്ന SRX 160 പുറത്തിറക്കുന്നതോടെ തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലും കൂടിയാണ് ഇറ്റാലിയൻ ഇരുചക്ര നിർമാതാക്കളായ അപ്രീലിയ.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
BS6 Aprilia scooters prices revealed. Read in Malayalam
Story first published: Monday, March 9, 2020, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X