അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയുടെ മാക്‌സി സ്‌കൂട്ടർ പ്രിയം കണക്കിലെടുത്ത് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് അപ്രീലിയ. SXR 125, SXR 160 എന്നിങ്ങനെ രണ്ട് മോഡലുകളുമായാണ് ബ്രാൻഡ് കളംപിടിക്കാൻ ഒരുങ്ങുന്നത്.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

SXR 125, SXR 160 മാക്‌സി സ്‌കൂട്ടറുകളെ 2020 ഓട്ടോഎക്സ്പോയിലാണ് അപ്രീലിയ ആദ്യമായി അവതരിപ്പിക്കുന്നത്. രണ്ട് മോഡലുകളും ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

അപ്രീലിയ SXR 125, SXR 160 എന്നിവ ആഭ്യന്തര വിപണിയിൽ ഒരു പുതിയ ഡിസൈനാണ് പരിചയപ്പെടുത്തുന്നത്. ട്രിപ്പിൾ ഹെഡ്‌ലൈറ്റ് സജ്ജീകരണം, എൽഇഡി സിഗ്‌നേച്ചർ ലൈറ്റിംഗുള്ള ഇരട്ട-എൽഇഡി ടെയിൽ ‌ലൈറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടിൻ‌ഡ് വിൻ‌ഡ്‌സ്ക്രീൻ, അലോയ് വീലുകൾ എന്നിങ്ങനെയുള്ള ആകർഷകമായ ഘടകങ്ങൾ ഈ മാക്‌സി സ്‌കൂട്ടറുകളെ വേറിട്ടുനിർത്തും.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

സൗകര്യവും പ്രായോഗികതയും ഒത്തുചേരുമ്പോൾ വലിയതും സൗകര്യപ്രദവുമായ സീറ്റ്, വിശ്രമവും നിഷ്‌പക്ഷവുമായ സവാരി സ്ഥാനം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മുൻവശത്ത് യുഎസ്ബി ചാർജറുള്ള സ്പ്ലിറ്റ് ഗ്ലോവ്ബോക്‌സ്, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് തുടങ്ങിയ സവിശേഷതകൾ അപ്രീലിയ SXR മാക്‌സി സ്‌കൂട്ടറുകൾക്ക് നൽകിയിട്ടുണ്ട്.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

പ്രകടനത്തിന്റെ കാര്യത്തിൽ അപ്രീലിയ SR125-ന്റെ ഏറ്റവും പുതിയ ബിഎസ്-VI പതിപ്പിൽ ഘടിപ്പിച്ച അതേ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് SXR 125 മോഡലിന് കരുത്തേകുന്നത്. ഈ 3-വാൽവ് ഫ്യുവൽ ഇഞ്ചക്ഷൻ 9.5 bhp പവറും 9.9 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

മറുവശത്ത് വലിയ ശേഷിയുള്ള അപ്രീലിയ SXR 160 ബിഎസ്-VI കംപ്ലയിന്റ് SR160-ൽ ലഭ്യമാകുന്ന 160 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ അവതരിപ്പിക്കും. ഇത് 11 bhp കരുത്തിൽ 11.6 Nm torque വികസിപ്പിക്കുന്ന 3 വാൽവ് ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റ് കൂടിയാണിത്.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

പ്രീമിയം ഉൽ‌പ്പന്നങ്ങളായതിനാൽ അപ്രീലിയ SXR 160, SXR 125 മോഡലുകൾക്ക് അൽപ്പം വിലകൂടുമെന്ന് പ്രതീക്ഷിക്കുന്നു. 125 സിസി പതിപ്പിന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ വില വന്നേക്കാം. 160 സിസി മോഡൽ 1.15-1.25 ലക്ഷം രൂപ വില ശ്രേണിയിലായിരിക്കും. രണ്ട് സ്‌കൂട്ടറുകൾക്കുമായുള്ള പ്രീ-ബുക്കിംഗ് ഓഗസ്റ്റിൽ ആരംഭിക്കും.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

പരിഗണിക്കുന്ന എല്ലാ കാര്യങ്ങളും നോക്കുമ്പോൾ അപ്രീലിയ SXR മാക്‌സി സ്‌കൂട്ടറുകൾ വളരെ രസകരമായ ഒരു തെരഞ്ഞെടുക്കലായിരിക്കും. ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ സഹായിക്കുന്നതിന് ആവശ്യമായ സൗന്ദര്യാത്മക സവിശേഷതകൾ ഇവയ്ക്കുണ്ട്. എഞ്ചിൻ ഔട്ട്‌പുട്ടുകൾ കണക്കിലെടുക്കുമ്പോൾ മികച്ച പ്രകടനവും മാന്യമായ ഇന്ധനക്ഷമതയും നൽകണം.

അപ്രീലിയ SXR മാക്‌സി സ്‌കൂട്ടർ ഒരുങ്ങി, സെപ്റ്റംബറിൽ വിപണിയിലേക്ക്

ധാരാളം പ്രായോഗിക സവിശേഷതകളും രണ്ട് സ്‌കൂട്ടറുകൾക്കുമുണ്ട്. മൊത്തത്തിൽ SXR 125, SXR 160 എന്നിവയ്ക്ക് അവരുടെ പ്രീമിയം വില നിർണയത്തെ എത്രമാത്രം ന്യായീകരിക്കാൻ കഴിയുമെന്ന് കാത്തിരിന്നു കാണണം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 125, 160 models to be launched in September. Read in Malayalam
Story first published: Thursday, April 9, 2020, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X