കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. 2020 സെപ്റ്റംബറില്‍ സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സ്‌കൂട്ടറിന്റെ അരങ്ങേറ്റം വൈകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഒക്ടോബറില്‍ മാത്രമേ സ്‌കൂട്ടര്‍ വില്‍പ്പനയക്ക് എത്തുകയുള്ളു. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

MOST READ: ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

വലിപ്പമേറിയ മുന്‍ എപ്രോണ്‍, വലിപ്പമുള്ള സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍.

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

മുന്‍വശത്ത് സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീനും ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്. വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്.

MOST READ: ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

സ്‌റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന്‍ എന്നിവയാണ് അപ്രീലിയ SXR160 യിലെ മറ്റ് സവിശേഷതകള്‍.

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

10.8 bhp കരുത്ത് സൃഷ്ടിക്കുന്ന 160 സിസി, ട്രിപ്പിള്‍ വാല്‍വ്‌സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തും.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

അപ്രീലിയ നിരയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ടുഒണോ 125-യുടെ അവതരണമാണ്. ബൈക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചു. ടുഒണോ V4 1100 RR -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ കരുത്തിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 124 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 160 Maxi-Scooter Launch In India Postponed. Read in Malayalam.
Story first published: Wednesday, May 6, 2020, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X