SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം അപ്രീലിയ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍, മാക്‌സി-സ്‌കൂട്ടര്‍ ഈ മാസം അവസാനം വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഈ ആഴ്ച (11- Dec) ആരംഭിക്കുമെന്നും കമ്പനി ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തി. 2020 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത SXR160, 2020 മധ്യത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള രാജ്യത്തെ ആദ്യത്തെ മാക്‌സി സ്‌റ്റൈല്‍ സ്‌കൂട്ടറാണിത്.

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

ബുക്കിംഗ് ഓണ്‍ലൈനിലും അതുപോലെ തന്നെ ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴിയും സ്വീകരിക്കും. ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും ലഭ്യമല്ല. ഈ മാസം ആദ്യം ബാരാമതിയിലെ കമ്പനി പ്ലാന്റില്‍ പുതിയ സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചിരുന്നു.

MOST READ: ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

ഡിസംബര്‍ അവസാന ആഴ്ചയോടെ ഡെലിവറി ആരംഭിക്കുമെന്നും സൂചനകളുണ്ട്. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പുറത്തുവന്ന സൂചനകള്‍ അനുസരിച്ച് 1.27 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഇത് ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം മാക്‌സി സ്‌കൂട്ടറില്‍ ധാരാളം ലഗേജുകളും ലെഗ് സ്‌പേസും ഉണ്ട്. മികച്ച സവാരിക്ക് ഒരു വലിയ സീറ്റ്, RS660 -യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് റിയര്‍ ബ്ലിങ്കറുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് പിന്‍വശത്തെ ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന് ആവശ്യക്കാര്‍ ഏറുന്നു; നവംബറില്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

വലിയ വിന്‍ഡ്സ്‌ക്രീനും നല്‍കിയിരിക്കുന്നത് കാണാം. തൂവല്‍ ടച്ച് സ്വിച്ചുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അപ്രീലിയ SXR160-യ്ക്ക് ലഭിക്കുന്നു.

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

ഉയര്‍ത്തിയ ഹാന്‍ഡ്ബാറുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. മാക്‌സി സ്‌കൂട്ടര്‍ മികച്ച കൈകാര്യം ചെയ്യലും ഉയര്‍ന്ന വേഗതയില്‍ പോലും കാര്യക്ഷമമായ സ്ഥിരതയും അഭിമാനിക്കുമെന്ന് പിയാജിയോ പ്രഖ്യാപിക്കുമ്പോള്‍ സുരക്ഷാ സവിശേഷതകളില്‍ എബിഎസ് ലഭിക്കും.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറായിട്ടാണ് SXR160-യെ അപ്രീലിയ അവതരിപ്പിക്കുക. 160 സിസി ത്രീ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുക. ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്.

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

പവര്‍, ടോര്‍ക്ക് കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല, 10.7 bhp കരുത്തും 11.6 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിന്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കുന്നു.

MOST READ: ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രിലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 160 Official Bookings To Commence This Week. Read in Malayalam.
Story first published: Wednesday, December 9, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X