Just In
- 16 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 19 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 22 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
SXR160 മാക്സി-സ്കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍; ടീസര്‍ ചിത്രം പങ്കുവെച്ച് അപ്രീലിയ
ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്സി-സ്കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. 2020 ഓട്ടോ എക്സ്പോയിലാണ് സ്കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചു. എന്തായാലും അധികം വൈകാതെ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഇതിന്റെ ഭാഗമായി സ്കൂട്ടറിന്റെ ഏറ്റവും പുതിയ ടീസര്‍ ചിത്രം ബ്രാന്‍ഡ് പങ്കുവെച്ചു. വരാനിരിക്കുന്ന മാക്സി-സ്കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ടീസര്‍ ചിത്രം കാണിക്കുന്നു. ഡ്യുവല്‍-എല്‍ഇഡി ഹെഡ്ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാന്‍ കഴിയും.
MOST READ: ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

വലിയ വിന്‍ഡ്സ്ക്രീനും നല്‍കിയിരിക്കുന്നത് കാണാം. മോഡലിനെ അവതരിപ്പിക്കുന്ന തീയതി ടീസര്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഉടന്‍ വിപണിയില്‍ എത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് തന്നെയാകും സ്കൂട്ടറിന്റെ പ്രധാന എതിരാളി. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്സി-സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.
MOST READ: അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

വലിയ സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍.

മുന്‍വശത്ത് സ്പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്കീമും ഉണ്ട്. വശങ്ങളില് മികച്ച ഗ്രാഫിക്സ് ഉള്‍പ്പെടുത്തിയാണ് സ്പോര്‍ട്ടി ആക്കിയിരിക്കുന്നത്.
MOST READ: മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

സ്റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന് എന്നിവയാണ് അപ്രീലിയ SXR160 യിലെ മറ്റ് സവിശേഷതകള്‍.

10.8 bhp കരുത്ത് സൃഷ്ടിക്കുന്ന 160 സിസി, ട്രിപ്പിള്‍ വാല്വ്സിംഗിള് സിലിണ്ടര്‍ എഞ്ചിനാകും സ്കൂട്ടറിന്റെ കരുത്ത്. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്കൂട്ടര്‍ വില്‍പ്പനയ്ക്കെത്തും.
MOST READ: നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

അപ്രീലിയ നിരയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ കരുത്ത് കൂടിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 150 സിസി മോഡലുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ട്യൂണോ 150 കാണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാകുമെന്നായിരുന്നു സൂചന. 2018 -ലെ ഓട്ടോ എക്സ്പോയില്‍ ഇവയെ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മോഡലുകളുടെ അരങ്ങേറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. അടുത്തിടെ നടന്ന വെസ്പ റേസിംഗ് സിക്സ്റ്റിയുടെ ഡിജിറ്റല്‍ ലോഞ്ചില്‍ 150 സിസി മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പിയാജിയോ സ്ഥിരീകരിച്ചു.