അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന നിര്‍മ്മാതാക്കളായ പിയാജിയോ അടുത്തിടെ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ പുതിയ നിറവും കമ്പനി വെളിപ്പെടുത്തി.

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സ്പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രിലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും. SXR160 പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് എതിരായി വിപണിയില്‍ മത്സരിക്കും.

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്‌കൂട്ടറിനുണ്ട്. ഏതാനും ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

MOST READ: ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നാണ് സൂചന.

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

വരാനിരിക്കുന്ന മാക്‌സി-സ്‌കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ആണ് നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രം കാണിക്കുന്നത്. ഡ്യുവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാം.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

വലിയ വിന്‍ഡ്സ്‌ക്രീനും മോഡലിന്റെ സവിശേഷതയാണ്. ബിഎസ് VI ശ്രേണിയിലുള്ള എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ചും കരുത്തും ടോര്‍ക്കും സംബന്ധിച്ച വിവരങ്ങളും നിലവില്‍ ലഭ്യമല്ല.

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

MOST READ: ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം എത്തും; തുടിപ്പേകാൻ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

വലിയ സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍. മുന്‍വശത്ത് സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്.

അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍

വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടി അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR160 To Be Available In Two Colours. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X