SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

SXR160 എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രീലിയ. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്. അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 യും ലോക്ക്ഡൗണും വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചു.

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

അടുത്തിടെ സ്‌കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഒരു ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

MOST READ: എതിരാളികളുടെ നീണ്ട നിരയിലും കിംങ് ആവാന്‍ കിഗര്‍; പ്രതീക്ഷകള്‍ ഒരുപാടെന്ന് റെനോ

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തോടെ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. 5,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

ഡിസംബര്‍ അവസാന ആഴ്ചയോടെ ഡെലിവറി ആരംഭിക്കുമെന്നും ചില ഡീലര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

MOST READ: 2021 ട്രേസർ 9, ട്രേസർ 9 ജിടി മോഡലുകൾ പരിചയപ്പെടുത്തി യമഹ

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

വരാനിരിക്കുന്ന മാക്‌സി-സ്‌കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ആണ് നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രം കാണിക്കുന്നത്. ഡ്യുവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാന്‍ കഴിയും.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

വലിയ വിന്‍ഡ്സ്‌ക്രീനും നല്‍കിയിരിക്കുന്നത് കാണാം. വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

വലിയ സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍. മുന്‍വശത്ത് സ്‌പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്‌കീമും ഉണ്ട്. വശങ്ങളില്‍ മികച്ച ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്ടി ആക്കിയിരിക്കുന്നത്.

MOST READ: ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള സ്മാര്‍ട്ട് സണ്‍ഗ്ലാസുകളുമായി ഹീറോ; വില 2,999 രൂപ

SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

സ്‌റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന്‍ എന്നിവയാണ് അപ്രീലിയ SXR160 യിലെ മറ്റ് സവിശേഷതകള്‍. 10.8 bhp കരുത്ത് സൃഷ്ടിക്കുന്ന 160 സിസി, ട്രിപ്പിള്‍ വാല്‍വ്‌സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR160 Unofficially Bookings Open. Read in Malayalam.
Story first published: Thursday, November 19, 2020, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X