Just In
- 10 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 11 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 12 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്
ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ നിരയിലേക്ക് പുതിയ ടുവോനോ 660 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിർമാണത്തോട് അടുക്കുന്ന ബൈക്കിന്റെ ഡിസൈൻ പേറ്റന്റുകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയാണ്.

RS660 മോഡലിനൊപ്പം 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഒരു കൺസെപ്റ്റ് പതിപ്പായി ടുവോനോ 660-യെ അപ്രീലിയ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ കൺസെപ്റ്റിൽ ഫീച്ചർ ചെയ്യുന്ന ലിവർ ഗാർഡുകൾ ഉൾപ്പടെയുള്ള സവിശേഷതകൾ പ്രൊഡക്ഷൻ പതിപ്പിൽ ഇടംപിടിക്കും.

RS660-ക്ക് സമാനമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്ലാമ്പ് ഉൾക്കൊള്ളുന്ന സെമി ഫെയറിംഗാണ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയിൽ ഒരുങ്ങുന്ന അപ്രീലിയ ടുവോനോ 660-യിൽ വാഗ്ദാനം ചെയ്യുന്നത്. നേരിയ ആക്രമണാത്മക സവാരി അനുഭവത്തിനായി റിയർ സെറ്റ് ഫുട്പെഗുകളുള്ള ഉയർത്തിയ സിംഗിൾ-പീസ് ഹാൻഡിൽബാറും ഇതിന് ലഭിക്കും.
MOST READ: ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

കൂടാതെ എക്സ്ഹോസ്റ്റിന് തൊട്ടുപിന്നിലായി ബെല്ലി പാൻ നീട്ടുകയും ചെയ്തിട്ടുണ്ട് കമ്പനി. അതുപോലെ തന്നെ RS660 ന് സമാനമായ 660 സിസി പാരലൽ ഇരട്ട മോട്ടോർ ആയിരിക്കും ടുവോനോ 660 പതിപ്പിനും കരുത്തേകുക.

എന്നിരുന്നാലും ഈ മോട്ടോർ 95 bhp കരുത്ത് ഉത്പാദിപ്പിക്കായാണ് ട്യൂൺ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് RS660 സൂപ്പർസ്പോർട്ടിന്റെ 100 bhp പവറിനേക്കാൾ കുറവായിരിക്കും ടുവോനോയുടെ 660 സിസി എഞ്ചിൻ വികസിപ്പിക്കുക എന്ന് ചുരുക്കം.
MOST READ: ബെന്റേഗ ഫെയ്സ്ലിഫ്റ്റിനായി പുത്തൻ ആക്സസറി പാക്കേജുമായി ബെന്റ്ലി

അതോടൊപ്പം വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, അഞ്ച് റൈഡ് മോഡുകൾ എന്നിവപോലുള്ള ഇലക്ട്രോണിക് എയ്ഡുകളും ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

2020 അവസാനത്തോടെ ടുവോനോ 660 പുറത്തിറക്കി അടുത്ത വർഷം ആദ്യ പാദത്തോടെ മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കാനാണ് അപ്രീലിയയുടെ പദ്ധതി. ഇന്ത്യൻ വിപണിയിലേക്കും ടുവാനോ 660, RS660 മോഡലുകൾ എത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന.
MOST READ: ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക്കിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൗണ്ടുമായി ടാറ്റ

അതേസമയം ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ അപ്രീലിയ തങ്ങളുടെ ടുവോനോ ശ്രേണിയിലെ ഉയർന്ന മോഡലായ V4-ന് മിസാനോ ലിമിറ്റഡ് എഡിഷൻ പതിപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രീമിയം സ്പോർട്സ് ബൈക്കിന്റെ 100 യൂണിറ്റ് വീതമായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

എന്നാൽ അമേരിക്കൻ വിപണിക്കായി മാത്രമായാണ് ഇപ്പോൾ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പരിചയപ്പെടുത്തിയിരിക്കുന്നത്. അതായത് മിസാനോ പതിപ്പുകൾ ഇന്ത്യയിലേക്ക് വിൽപ്പനയ്ക്ക് എത്തില്ലെന്നാണ് അപ്രീലിയ നൽകുന്ന വിവരം.