ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ നിരയിലേക്ക് പുതിയ ടുവോനോ 660 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിർമാണത്തോട് അടുക്കുന്ന ബൈക്കിന്റെ ഡിസൈൻ പേറ്റന്റുകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയാണ്.

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

RS660 മോഡലിനൊപ്പം 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഒരു കൺസെപ്റ്റ് പതിപ്പായി ടുവോനോ 660-യെ അപ്രീലിയ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ കൺസെപ്റ്റിൽ ഫീച്ചർ ചെയ്യുന്ന ലിവർ ഗാർഡുകൾ ഉൾപ്പടെയുള്ള സവിശേഷതകൾ പ്രൊഡക്ഷൻ പതിപ്പിൽ ഇടംപിടിക്കും.

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

RS660-ക്ക് സമാനമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന സെമി ഫെയറിംഗാണ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയിൽ ഒരുങ്ങുന്ന അപ്രീലിയ ടുവോനോ 660-യിൽ വാഗ്‌ദാനം ചെയ്യുന്നത്. നേരിയ ആക്രമണാത്മക സവാരി അനുഭവത്തിനായി റിയർ സെറ്റ് ഫുട്പെഗുകളുള്ള ഉയർത്തിയ സിംഗിൾ-പീസ് ഹാൻഡിൽബാറും ഇതിന് ലഭിക്കും.

MOST READ: ഡൽഹിയിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഥർ എനർജി

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

കൂടാതെ എക്‌സ്‌ഹോസ്റ്റിന് തൊട്ടുപിന്നിലായി ബെല്ലി പാൻ നീട്ടുകയും ചെയ്തിട്ടുണ്ട് കമ്പനി. അതുപോലെ തന്നെ RS660 ന് സമാനമായ 660 സിസി പാരലൽ ഇരട്ട മോട്ടോർ ആയിരിക്കും ടുവോനോ 660 പതിപ്പിനും കരുത്തേകുക.

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും ഈ മോട്ടോർ 95 bhp കരുത്ത് ഉത്പാദിപ്പിക്കായാണ് ട്യൂൺ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് RS660 സൂപ്പർസ്‌പോർട്ടിന്റെ 100 bhp പവറിനേക്കാൾ കുറവായിരിക്കും ടുവോനോയുടെ 660 സിസി എഞ്ചിൻ വികസിപ്പിക്കുക എന്ന് ചുരുക്കം.

MOST READ: ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിനായി പുത്തൻ ആക്‌സസറി പാക്കേജുമായി ബെന്റ്‌ലി

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, അഞ്ച് റൈഡ് മോഡുകൾ എന്നിവപോലുള്ള ഇലക്ട്രോണിക് എയ്ഡുകളും ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

2020 അവസാനത്തോടെ ടുവോനോ 660 പുറത്തിറക്കി അടുത്ത വർഷം ആദ്യ പാദത്തോടെ മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കാനാണ് അപ്രീലിയയുടെ പദ്ധതി. ഇന്ത്യൻ വിപണിയിലേക്കും ടുവാനോ 660, RS660 മോഡലുകൾ എത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന.

MOST READ: ഹാരിയർ ബി‌എസ് VI ഓട്ടോമാറ്റിക്കിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുമായി ടാറ്റ

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അതേസമയം ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ അപ്രീലിയ തങ്ങളുടെ ടുവോനോ ശ്രേണിയിലെ ഉയർന്ന മോഡലായ V4-ന് മിസാനോ ലിമിറ്റഡ് എഡിഷൻ പതിപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രീമിയം സ്പോർട്സ് ബൈക്കിന്റെ 100 യൂണിറ്റ് വീതമായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എന്നാൽ അമേരിക്കൻ വിപണിക്കായി മാത്രമായാണ് ഇപ്പോൾ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പരിചയപ്പെടുത്തിയിരിക്കുന്നത്. അതായത് മിസാനോ പതിപ്പുകൾ ഇന്ത്യയിലേക്ക് വിൽപ്പനയ്ക്ക് എത്തില്ലെന്നാണ് അപ്രീലിയ നൽകുന്ന വിവരം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Tuono 660 Patents Leaked Launch Soon. Read in Malayalam
Story first published: Saturday, August 8, 2020, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X