Just In
- 26 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 52 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 3 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
Don't Miss
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- News
കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്ളാഗ് മാര്‍ച്ച്
- Movies
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം, ചക്കപ്പഴത്തിലെ ലളിതാമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് അശ്വതി ശ്രീകാന്ത്
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
450X ഡെലിവറികള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍; ബെംഗളൂരുവിലും ചെന്നൈയിലും ആദ്യം എത്തും
450X ഇലക്ട്രിക് സ്കൂട്ടറുകള് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഏഥര്‍ എനര്‍ജി. ആദ്യ ബാച്ച് ബെംഗളുരിലെയും ചെന്നൈയിലെയും ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കമ്പനി തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തു, അവിടെ 450X ഇലക്ട്രിക് സ്കൂട്ടര്‍ പ്രൊഡക്ഷന്‍ സ്റ്റോക്ക് കാണിക്കുന്നു. ഏഥര്‍ 450X സ്കൂട്ടറുകളുടെ ആദ്യ ബാച്ച് സംഭരിക്കുന്നതിന് ഇതിനകം തന്നെ സ്ഥലം തീര്‍ന്നിരിക്കുന്നു. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കമ്പനി നേരത്തെ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏഥര്‍ 450X ആദ്യം ബെംഗളൂരുവിലെയും ചെന്നൈയിലെയും ഉപഭോക്താക്കള്‍ക്ക് എത്തിക്കും. ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലാകും ഇലക്ട്രിക് സ്കൂട്ടറുകള് പിന്നീട് വില്‍പ്പനയ്ക്ക് എത്തുക. നവംബര്‍ അവസാനത്തോടെ കൊച്ചി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലും കമ്പനി വിതരണം ആരംഭിക്കും.
MOST READ: SB-39 റോക്സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ബാക്കി നഗരങ്ങളില്‍ 2021 മുതല്‍ ഡെലിവറികള്‍ ആരംഭിക്കും. ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറികള്‍ ആരംഭിച്ച് ഹരിത ദീപാവലി ആഘോഷിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പായ 450 മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ബെംഗളൂരുവില്‍ 99,000 രൂപയും, ഡല്‍ഹിയില്‍ 85,000 രൂപയുമാണ് എക്സ്ഷോറൂം വില. ഡല്‍ഹിയിലെ ഇവി നയത്തിന്റെ ഭാഗമായിട്ടാണ് വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്.
MOST READ: റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്കോഡ

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്കൂട്ടറിന് ലഭിച്ചിട്ടുണ്ട്.

450X ഒരു സൂപ്പര്‍ സ്കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശ്രേണിയില്‍ വൈറ്റ് നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക.

1.3 GHz സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ നല്കുന്ന 7 ഇഞ്ച് ഡിസ്പ്ലേയാണിത്. ഇതിന് ഇപ്പോള്‍ 4G LTE ശേഷിയും ബ്ലൂടൂത്ത് 4.2 ഉം ഉണ്ട്. സ്കൂട്ടറിന് ഒരു സൈഡ് സ്റ്റാന്‍ഡ് സെന്‍സറും ഏഥര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്.
MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

3 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 5.45 മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാം. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.