ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

രണ്ട് മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്, ടിവിഎസ് എന്നിവർ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഇവി സ്റ്റാർട്ട്-അപ്പ് കമ്പനിയായ ഏഥർ എനർജി തങ്ങളുടെ ജനപ്രിയ മോഡലായ 450 -യുടെ പുതിയ പതിപ്പുമായി പ്രതികരിക്കുന്നു.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

450X എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ പ്രധാനമായും സാധാരണ സീറോ-എമിഷൻ സ്കൂട്ടറിന്റെ കൂടുതൽ മെച്ചപ്പെട്ട പതിപ്പാണ്. 99,000 രൂപയാണ് ആഭ്യന്തര വിപണിയിൽ വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഡൽഹിയിൽ സർക്കാർ ആനുകൂല്യങ്ങൾക്കു ശേഷം അടിസ്ഥാന വില 85,000 രൂപയായി ചുരുങ്ങുന്നു.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

പ്ലസ്, പ്രോ എന്നീ രണ്ട് പതിപ്പുകളിൽ വാഹനം ലഭിയമാവും. 99,000 രൂപ അടിസ്ഥാന വിലയേക്കാൾ യഥാക്രമം പ്രതിമാസം 1,699 രൂപയും 1,999 രൂപയുമാണ് ഇവയ്ക്കു വരുന്നത്. സബ്സ്ക്രിപ്ഷൻ പായ്ക്ക് അല്ലാതെ പ്ലസിന്റെ ആകെ 1.49 ലക്ഷം രൂപയും പ്രോയ്ക്ക് 1.59 രൂപയുമാണ് എക്സ്-ഷോറൂം വില.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ഒറ്റ ചാർജിൽ 116 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 450X കഴിയും എന്നാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. എന്നാൽ ഓൺ റോഡ് സാഹചര്യങ്ങിൽ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ഇക്കോ, പവർ എന്നിവയ്‌ക്ക് പുറമേ വാർപ്പ് എന്ന പുതിയ റൈഡിംഗ് മോഡും ഏഥർ 450X -ന് ലഭിക്കുന്നു. വാർപ്പ് മോഡിൽ, ഇ-സ്കൂട്ടർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 0-60 കിലോമീറ്റർ വേഗത വെറും 6.50 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് കഴിയും.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

പവർ പ്ലാന്റ് പരിഗണിക്കാതെ തന്നെ വിപണിയിലെ ഏറ്റവും വേഗമേറിയ സ്കൂട്ടറായി ഏഥർ 450X മാറുന്നു. ചാർജിംഗ് സമയവും 50 ശതമാനം ഉയർത്തിയിരിക്കുന്നു, ഒരു മിനിറ്റിൽ 1.0 കിലോമീറ്റർ എന്നത് ഒരു മിനിറ്റിൽ 1.5 കിലോമീറ്റർ വരെയായി ഉയർത്തി.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

വേഗമേറിയതും മികച്ചതും കൂടുതൽ കണക്റ്റുചെയ്‌തതും എന്ന് പറയപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള വാഹനം ഹൈദരാബാദ്, മുംബൈ, ഡെൽഹി-NCR, പൂനെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് 450X -ന്റെ കളക്ടർ എഡിഷനായി ബുക്കിംഗ് ലഭിക്കുന്നുണ്ട്, ഇവയിൽ ഏറിയ പങ്കും ഇതിനകം തന്നെ വിറ്റഴിച്ചതായി നിർമ്മാതാക്കൾ വെളിപ്പെടുത്തി.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ഉയർന്നു വരുന്ന മത്സരത്തെ നേരിടാൻ രാജ്യത്തുടനീളം തങ്ങളുടെ വിൽപ്പന ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ, പൂനെ, ഹൈദരാബാദ്, ഡെൽഹി-NCR, അഹമ്മദാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ബ്രാൻഡ് പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കും.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ടിവിഎസ് ഐ-ക്യൂബ് ഇലക്ട്രിക്, ബജാജ് ചേതക് ഇവി എന്നിവ ഏഥർ ശ്രേണിയിലെ സ്കൂട്ടറുകളുടെ അതേ വില പരിധിയിൽ വരുന്നതാണ്. അതിനാൽ ഏഥർ തങ്ങളുടെ പുതിയ എതിരാളികളിൽ നിന്ന് 450X വേർതിരിച്ചു നിർത്താൻ കമ്പനി ശ്രമിക്കും. ഇരു പതിപ്പുകളുടെയും ഡെലിവറികൾ വർഷാവസാനം ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

450X ഒരു സൂപ്പർ സ്കൂട്ടറാണെന്ന ഏഥർ സാക്ഷ്യപ്പെടുത്തി, നിലവിലുള്ള ശ്രേണിക്ക് ഒരൊറ്റ വെളുത്ത നിറം മാത്രം ലഭിക്കുമ്പോൾ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീൻ എന്നീ പുതിയ നിറങ്ങൾ ലഭിക്കുന്നു.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

450X പതിപ്പുകളിൽ, കളക്ടർസ് എഡിഷനിൽ എക്‌സ്‌ക്ലൂസീവ് ഗ്രാഫിക്സും കൂടുതൽ പ്രീമിയവും മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിർമ്മാതാക്കളുടെ വ്യാപാര ശ്രേണിയിൽ നിന്ന് പ്രത്യേക ടി-ഷർട്ടും സമ്മാനമായി ലഭിക്കും.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ പുറത്തിറങ്ങി; പ്രാരംഭ വില 85,000 രൂപ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, 4,00,000 ചതുരശ്ര അടി വിസ്തീർണമുള്ള നിർമ്മാണ ശാലയ്ക്കായി ഏഥർ തമിഴ്‌നാട് സർക്കാരുമായി കരാർ ഒപ്പിട്ടിട്ടുണ്ട് എന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 450X electric scooter launched in India. Read in Malayalam.
Story first published: Tuesday, January 28, 2020, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X