ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഏഥർ എനർജി തങ്ങളുടെ പുതിയ ഉൽപ്പന്നമായ ഏഥർ 450X ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ 10 നഗരങ്ങളിലായി 450X ലിമിറ്റഡ് എഡിഷൻ ഓൾ-ഇലക്ട്രിക് സ്കൂട്ടർ കമ്പനി പുറത്തിറക്കും.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

നിലവിൽ പട്ടികയിൽ ഇടം നേടിയ നഗരങ്ങളിൽ പൂനെ, മുംബൈ, ബാംഗ്ലൂർ, ഡെൽഹി NCR, ചെന്നൈ, ഹൈദരാബാദ് എന്നിവ ഉൾപ്പെടുന്നു. കോയമ്പത്തൂർ, കൊച്ചി, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവയാണ് വാഹനം ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള മറ്റ് നഗരങ്ങൾ.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ നിലവിലെ തലമുറ 450 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നത് മാത്രമാണ് ഇപ്പോൾ വാഹനത്തെക്കുറിച്ച് ലഭ്യമായ വിവരം.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

450 മോഡലിൽ 2.4 കിലോവാട്ട്, IP67 റേറ്റുചെയ്ത ലിഥിയം അയൺ ബാറ്ററിയാണുള്ളത്. ഇത് ബ്രഷ്‌ലെസ്‌ BLDC മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

ഇലക്ട്രിക് മോട്ടോർ 7.1 bhp കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ ഏഥർ 450 -ക്ക് കഴിയും, കൂടാതെ മിനിറ്റിൽ ഒരു കിലോമീറ്റർ വേഗതയിൽ ബാറ്ററി ചാർജ് ചെയ്യുന്ന ഫാസ്റ്റ് ചാർജിംഗ് സവിശേഷതകളും വാഹനത്തിനുണ്ട്.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നീ മൂന്ന് റൈഡ് മോഡുകൾ ഏഥർ 450 -യുടെ ഫീച്ചറുകളാണ്, ഇവയിൽ ഓരോ മോഡുകളിലും യഥാക്രമം 75 കിലോമീറ്റർ, 65 കിലോമീറ്റർ, 55 കിലോമീറ്റർ മൈലേജ് പൂർണ്ണ ചാർജിൽ വാഹനം വാഗ്ദാനം ചെയ്യുന്നു.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ്, ഓവർ-ദി-എയർ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

ഏഥർ 450X ലിമിറ്റഡ് എഡിഷൻ മോഡൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഫീച്ചറുകളുടേയും മെച്ചപ്പെടുത്തിയ പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ ഡിസൈൻ ഘടകങ്ങളും 450 മോഡലിന് നിന്ന് പ്രചോദനമേറ്റവയാണ് എന്ന് കരുതുന്നു.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

1.07 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഏഥർ 450 മോഡലിനെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നിരവധി ലീസിംഗ് ഓപ്ഷനുകൾ വഴിയും നിർമ്മാതാക്കൾ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 13 മുതൽ 36 മാസം വരെയാണ് ലീസ് പദ്ധതികൾ.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

ലീസ് ഓപ്ഷനുകളിൽ 40,000 രൂപ, 57,000 രൂപ, അല്ലെങ്കിൽ 75,000 രൂപ താഴ്‌ന്ന പേയ്‌മെന്റുകൾ ഉൾപ്പെടുന്നു, ഇവയിൽ ഓരോന്നും 13 മാസത്തേക്ക് 4,220 രൂപ, 25 മാസത്തേക്ക് 3,393 രൂപ, 36 മാസത്തേക്ക് 2,517 രൂപ എന്നിങ്ങനെയാണ് EMI / സബ്‌സ്‌ക്രിപ്‌ഷൻ തുക വരുന്നത്.

ഏഥർ 450X ലിമിറ്റഡ് എഡിഷൻ 10 നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും

എന്നിരുന്നാലും 450X ഒരു പരിമിത പതിപ്പ് മോഡലാണെന്ന് കണക്കിലെടുക്കുമ്പോൾ ലീസ്ത്തിനെടുക്കുന്ന സ്കീമുകൾ വ്യത്യസ്തമായിരിക്കും.

Most Read Articles

Malayalam
English summary
Ather 450X Limited Edition Launching In 10 Cities: Pune, Mumbai, And Bangalore Confirmed Among Other. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X