450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ 2021-ന്റെ ഒന്നാം പാദത്തോടെ 27 നഗരങ്ങളില്‍ തങ്ങളുടെ മുന്‍നിര 450X ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഇത് രാജ്യത്ത് ബ്രാന്‍ഡിന്റെ ഘട്ടം-2 വിപുലീകരണത്തിന്റെ ഭാഗമാണെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 16 പുതിയ നഗരങ്ങളില്‍ ഏഥര്‍ 450X പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചതോടെ, ഘട്ടം-1 വിപുലീകരണ പദ്ധതി വേഗത്തിലാക്കി. മൈസൂര്‍, ഹുബ്ലി, ജയ്പൂര്‍, ഇന്‍ഡോര്‍, പനജി, ഭുവനേശ്വര്‍, നാസിക്, സൂറത്ത്, വിജയവാഡ, വിശാഖപട്ടണം, ഗുവാഹത്തി, നാഗ്പൂര്‍, നോയിഡ, ലഖ്നൗ, സിലിഗുരി എന്നീ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാവിന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഡല്‍ഹി, മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ അടുത്തിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

MOST READ: 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടര്‍, ഡീലര്‍ഷിപ്പ് അന്വേഷണങ്ങള്‍, ടെസ്റ്റ് റൈഡുകള്‍ക്കായുള്ള അഭ്യര്‍ത്ഥനകളുടെ എണ്ണം എന്നിവയ്ക്ക് അമിതമായ ഡിമാന്‍ഡ് ലഭിച്ചതായി കമ്പനി പറയുന്നു. ഇത് രാജ്യത്തെ രണ്ടാം ഘട്ട വിപുലീകരണത്തില്‍ പുതിയ വിപണികളെ ഉള്‍പ്പെടുത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചു.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഏഥര്‍ വരാനിരിക്കുന്ന റീട്ടെയില്‍ പങ്കാളികളുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അതിവേഗ ഇവി ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കായ ഏഥര്‍ ഗ്രിഡ് സജ്ജീകരിക്കുന്നതിന് സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിര്‍മ്മാതാക്കള്‍ നിലവിലുള്ള 11 വിപണികളില്‍ 60-ല്‍ അധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

MOST READ: കൊച്ചിയിൽ ഒറ്റ ദിവസം പൂർത്തീകരിച്ചത് ഏഴ് യൂണിറ്റ് ഗ്ലോസ്റ്ററിന്റെ ഡെലിവറി

അതോടൊപ്പം തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യത്തെ ടിവി കൊമേഴ്സ്യല്‍ പരസ്യത്തിന്റെ വീഡിയോയും കമ്പനി പങ്കുവെച്ചു. 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പായ 450 മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ബെംഗളൂരുവില്‍ 99,000 രൂപയും, ഡല്‍ഹിയില്‍ 85,000 രൂപയുമാണ് എക്സ്ഷോറൂം വില. ഡല്‍ഹിയിലെ ഇവി നയത്തിന്റെ ഭാഗമായിട്ടാണ് വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്. 450X ഒരു സൂപ്പര്‍ സ്‌കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

1.3 GHz സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ നല്‍കുന്ന 7.0 ഇഞ്ച് ഡിസ്പ്ലേ സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ഇതിന് ഇപ്പോള്‍ 4G LTE ശേഷിയും ബ്ലൂടൂത്ത് 4.2 ഉം ഉണ്ട്. സ്‌കൂട്ടറിന് ഒരു സൈഡ് സ്റ്റാന്‍ഡ് സെന്‍സറും ഏഥര്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 3.35 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 5.45 മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാം.

Most Read Articles

Malayalam
English summary
Ather 450X Electric Scooter To Become Available In New Cities By Early 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X