Just In
- 54 min ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 3 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 3 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 4 hrs ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
Don't Miss
- Movies മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Sports IPL 2024: 24 ബോളില്‍ 49! അശ്വിന് എന്തിന് ടീമില്‍? യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കൂ, രൂക്ഷവിമര്‍ശനം
- News ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍, മാവോവാദി നേതാവ് അടക്കം 29 പേര് കൊല്ലപ്പെട്ടു
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും
അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ബാംഗ്ലൂരിനും ചെന്നൈയ്ക്കും അപ്പുറം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.
ഹീറോ മോട്ടോകോർപ്പ് പിന്തുണയുള്ള കമ്പനി ഈ വർഷം അവസാനം ഡെൽഹി NCR, മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗങ്ങളിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു.
450X സ്കൂട്ടർ വിപണിയിലെത്തിയതിന് ശേഷം ടയർ II, III നഗരങ്ങളിൽ നിന്നുള്ള പ്രീ-ഓർഡറുകളുടെയും ഡീലർഷിപ്പ് ആപ്ലിക്കേഷനുകളുടെയും ശ്രദ്ധേയമായ പ്രതികരണത്തിന് ഏഥർ എനർജി ഈ വർഷം അവസാനത്തോടെ നാല് നഗരങ്ങളെ കൂടി കമ്പനിയുടെ വിപുലീകരണ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
ഇവി നിർമാതാക്കൾ കോയമ്പത്തൂർ, അഹമ്മദാബാദ്, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ വൈകാതെ തങ്ങളുടെ വിൽപ്പന ആരംഭിക്കും.
ഈ നീക്കം 2020 അവസാനത്തോടെ ക്മപനിയുടെ സാന്നിധ്യം 10 നഗരങ്ങളിലേക്ക് കൊണ്ടെത്തിക്കും, 2023 -ഓടെ രാജ്യത്തൊട്ടാകെയുള്ള 30 നഗരങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാൻ ഏഥർ ലക്ഷ്യമിടുന്നു.
രാജ്യത്തൊട്ടാകെയുള്ള റീട്ടെയിൽ പങ്കാളിത്തത്തിനായി രണ്ടായിരത്തിലധികം അഭ്യർത്ഥനകൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരവധി ടയർ II, III നഗരങ്ങളിൽ നിന്ന് ഏഥർ 450X -നായി ധാരാളം പ്രീ-ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും വിപുലീകരണ പദ്ധതികളെക്കുറിച്ച് സംസാരിച്ച ഏഥർ എനർജി സിഇഒ തരുൺ മേത്ത വെളിപ്പെടുത്തി.
2,500 രൂപയ്ക്ക് ഓൺലൈനിൽ ഏഥർ 450X മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ഈ തുക പൂർണമായും തിരികെ ലഭിക്കുന്നതാണ്. ഇലക്ട്രിക് അർബൻ സ്കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് ആറ് കിലോവാട്ട് പെർമെനൻഡ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടൊറണ് നൽകിയിരിക്കുന്നത്.
ഈ മോട്ടൊർ 2.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് പിന്തുണയ്ക്കുന്നത്. 450 മോഡലിന് ഉള്ളതിനേക്കാൾ 50 ശതമാനം വേഗത്തിൽ (മിനിറ്റിൽ 1.5 കിലോമീറ്റർ) ചാർജ് ചെയ്യാൻ പുതിയ ബാറ്ററിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രൊജക്റ്റ്ഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിളിൽ സ്കൂട്ടറിന് 116 കിലോമീറ്റർ മൈലേജുണ്ട്, അതേസമയം യഥാർഥ നഗര സാഹചര്യങ്ങളിൽ 85 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.
ഇക്കോ, റൈഡ്, സ്പോർട്ട്, വാർപ്പ് എന്നീ നാല് റൈഡിംഗ് മോഡുകൾ ഏഥർ 450X വാഗ്ദാനം ചെയ്യുന്നു. വാർപ്പ് മോഡിൽ, സ്കൂട്ടറിന് വെറും 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, ഇത് വാഹനത്തിന്റെ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ ഇവിയാക്കി 450X -നെ മാറ്റുന്നു.
ഏഥർ എനർജിയുടെ വിപുലീകരണ പദ്ധതികളെ കമ്പനിയുടെ വരാനിരിക്കുന്ന ഹൊസൂർ ഉത്പാദനശാല പിന്തുണയ്ക്കും. പുതിയ ഫാക്ടറിയിൽ ഉത്പാദനം ആരംഭിക്കുന്നതിനുള്ള ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് ഒരു ബിൽറ്റ്-അപ്പ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, കാര്യങ്ങൾ വേഗത്തിലാവും.
ബജാജും, ടിവിഎസും ഇലക്ട്രിക് സ്കൂട്ടർ മൽസരത്തിലേക്ക് കുതിക്കുന്നതോടെ, ഏഥർ എനർജി അതിന്റെ റീട്ടെയിൽ, ഉൽപാദന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ വിഭാഗത്തിലെ മത്സരം ഹ്രസ്വകാലത്തേക്ക് കടുത്തതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.