ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ബാംഗ്ലൂരിനും ചെന്നൈയ്ക്കും അപ്പുറം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഹീറോ മോട്ടോകോർപ്പ് പിന്തുണയുള്ള കമ്പനി ഈ വർഷം അവസാനം ഡെൽഹി NCR, മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗങ്ങളിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

450X സ്കൂട്ടർ വിപണിയിലെത്തിയതിന് ശേഷം ടയർ II, III നഗരങ്ങളിൽ നിന്നുള്ള പ്രീ-ഓർഡറുകളുടെയും ഡീലർഷിപ്പ് ആപ്ലിക്കേഷനുകളുടെയും ശ്രദ്ധേയമായ പ്രതികരണത്തിന് ഏഥർ എനർജി ഈ വർഷം അവസാനത്തോടെ നാല് നഗരങ്ങളെ കൂടി കമ്പനിയുടെ വിപുലീകരണ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഇവി നിർമാതാക്കൾ കോയമ്പത്തൂർ, അഹമ്മദാബാദ്, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ വൈകാതെ തങ്ങളുടെ വിൽപ്പന ആരംഭിക്കും.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഈ നീക്കം 2020 അവസാനത്തോടെ ക്മപനിയുടെ സാന്നിധ്യം 10 നഗരങ്ങളിലേക്ക് കൊണ്ടെത്തിക്കും, 2023 -ഓടെ രാജ്യത്തൊട്ടാകെയുള്ള 30 നഗരങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാൻ ഏഥർ ലക്ഷ്യമിടുന്നു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

രാജ്യത്തൊട്ടാകെയുള്ള റീട്ടെയിൽ പങ്കാളിത്തത്തിനായി രണ്ടായിരത്തിലധികം അഭ്യർത്ഥനകൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരവധി ടയർ II, III നഗരങ്ങളിൽ നിന്ന് ഏഥർ 450X -നായി ധാരാളം പ്രീ-ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും വിപുലീകരണ പദ്ധതികളെക്കുറിച്ച് സംസാരിച്ച ഏഥർ എനർജി സിഇഒ തരുൺ മേത്ത വെളിപ്പെടുത്തി.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

2,500 രൂപയ്ക്ക് ഓൺലൈനിൽ ഏഥർ 450X മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ഈ തുക പൂർണമായും തിരികെ ലഭിക്കുന്നതാണ്. ഇലക്ട്രിക് അർബൻ സ്കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് ആറ് കിലോവാട്ട് പെർമെനൻഡ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടൊറണ് നൽകിയിരിക്കുന്നത്.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഈ മോട്ടൊർ 2.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് പിന്തുണയ്ക്കുന്നത്. 450 മോഡലിന് ഉള്ളതിനേക്കാൾ 50 ശതമാനം വേഗത്തിൽ (മിനിറ്റിൽ 1.5 കിലോമീറ്റർ) ചാർജ് ചെയ്യാൻ പുതിയ ബാറ്ററിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

പ്രൊജക്റ്റ്ഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിളിൽ സ്കൂട്ടറിന് 116 കിലോമീറ്റർ മൈലേജുണ്ട്, അതേസമയം യഥാർഥ നഗര സാഹചര്യങ്ങളിൽ 85 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഇക്കോ, റൈഡ്, സ്പോർട്ട്, വാർപ്പ് എന്നീ നാല് റൈഡിംഗ് മോഡുകൾ ഏഥർ 450X വാഗ്ദാനം ചെയ്യുന്നു. വാർപ്പ് മോഡിൽ, സ്കൂട്ടറിന് വെറും 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, ഇത് വാഹനത്തിന്റെ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ ഇവിയാക്കി 450X -നെ മാറ്റുന്നു.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ഏഥർ എനർജിയുടെ വിപുലീകരണ പദ്ധതികളെ കമ്പനിയുടെ വരാനിരിക്കുന്ന ഹൊസൂർ ഉത്പാദനശാല പിന്തുണയ്‌ക്കും. പുതിയ ഫാക്ടറിയിൽ ഉത്പാദനം ആരംഭിക്കുന്നതിനുള്ള ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് ഒരു ബിൽറ്റ്-അപ്പ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, കാര്യങ്ങൾ വേഗത്തിലാവും.

ഏഥർ 450X വൈകാതെ കൊച്ചിയിലും എത്തും

ബജാജും, ടിവിഎസും ഇലക്ട്രിക് സ്കൂട്ടർ മൽസരത്തിലേക്ക് കുതിക്കുന്നതോടെ, ഏഥർ എനർജി അതിന്റെ റീട്ടെയിൽ, ഉൽപാദന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ വിഭാഗത്തിലെ മത്സരം ഹ്രസ്വകാലത്തേക്ക് കടുത്തതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Ather 450X to be Launched in Kochi, Coimbatore, Ahmedabad and Kolkata soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X