Just In
- 29 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 55 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 3 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
Don't Miss
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Movies
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം, ചക്കപ്പഴത്തിലെ ലളിതാമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് അശ്വതി ശ്രീകാന്ത്
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏഥർ 450 ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ നിന്നും പിൻവലിച്ചു
ഏഥർ എനർജി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ 450 വിപണിയിൽ നിന്ന് പിൻവലിച്ചു. 2020 നവംബർ 28 മുതൽ ബെംഗളൂരുവിലും ചെന്നൈയിലും ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പന നിർത്തുകയാണെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

ബ്രാൻഡിന്റെ ഏറ്റവും പുതിയ 450X, 450 പ്ലസ് മോഡലുകളുടെ ആവശ്യം വർധിച്ചതാണ് 2018-ൽ അവതരിപ്പിച്ച ഏഥർ 450 നിർത്തലാക്കാനുണ്ടായ പ്രധാന കാരണം. അതോടൊപ്പം ബ്രാൻഡ് പ്പോൾ തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, പൂനെ, ഡൽഹി, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, കൊൽക്കത്ത തുടങ്ങിയ പുതിയ വിപണികളിലേക്ക് 450X, 450 പ്ലസ് മോഡലുകൾ എത്തിക്കാനുള്ള പദ്ധതികളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട്-അപ്പ് കമ്പനിയായ ഏഥറിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറാണ് ഏഥർ 450. തടസതമായ ഉടമസ്ഥാവകാശമായിരുന്നു ഈ സ്കൂട്ടറിലേക്കുള്ള പ്രധാന ആകർഷണവും.

പുതിയ 450X, 450 പ്ലസ് ഇലക്ട്രിക് പതിപ്പുകളുടെ അതേ പ്ലാറ്റ്ഫോമാണ് നിർത്തലാക്കിയ 450 ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും മെച്ചപ്പെട്ട ഹാർഡ്വെയർ, സോഫ്റ്റ്വെയർ ശേഷികളോടെയാണ് ഇത് വരുന്നത്.
MOST READ: ഹ്യുണ്ടായി i20 ടര്‍ബോയുടെ വിപണി നോട്ടമിട്ട് ആള്‍ട്രോസ് ടര്‍ബോ; വില മത്സരാധിഷ്ഠിതം

ഏഥറിന്റെ സീരീസ് 1 മോഡലിന്റെ ഡെലിവറികൾ ഇതിനകം കുറച്ച് വിപണികളിൽ കമ്പനി ആരംഭിച്ചിട്ടുണ്ട്. തുർന്ന് ഉടൻ തന്നെ രാജ്യത്തുടനീളം ലഭ്യമാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏഥർ 450-ക്ക് ഏഴ് OTA അപ്ഡേറ്റുകളാണ് ലഭിച്ചത്.

പുതിയ സവിശേഷതകൾ ചേർത്ത് ഓരോ തവണയും അതിന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ കമ്പനി ശ്രമിച്ചിരുന്നു. പരിഷ്ക്കരണങ്ങൾ വഴി സ്കൂട്ടറിൽ ഇക്കോ മോഡ്, ഡാർക്ക് തീം, ഗൈഡ്-മി-ഹോം ലൈറ്റുകൾ തുടങ്ങി മറ്റ് നിരവധി സവിശേഷതകളും അവതരിപ്പിച്ചിരുന്നു.
MOST READ: കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

വാഹനത്തിന്റെ നിർമാണം അവസാനിപ്പിച്ചുവെങ്കിലും നിലവിലുള്ള ഉപഭോക്കാക്കൾക്ക് വരും വർഷങ്ങളിൽ OTA അപ്ഡേറ്റുകൾ തുടർന്നും ലഭിക്കുമെന്ന് ഏഥർ സ്ഥിരീകരിച്ചു. അടുത്ത അപ്ഡേറ്റ് ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് മോഷണം തടയൽ, ടോ ഡിറ്റക്ഷൻ തുടങ്ങീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

വിൽപ്പന ശൃംഖല വർധിപ്പിക്കുന്നതിനോടൊപ്പം ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ 11 നഗരങ്ങളിൽ 135 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ (ഏഥർ ഗ്രിഡ്) സ്ഥാപിക്കുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചു.