ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

ബെംഗളൂരുവിലെ പ്ലാന്റില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍ എനര്‍ജി. തമിഴ്നാട്ടിലെ ഹൊസൂരില്‍ വരുന്ന പുതിയ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് ഉത്പാദനം മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ബാംഗ്ലൂരിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

ഏഥര്‍ എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്തയാണ് ട്വീറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ്ഫീല്‍ഡിലുള്ള ബെംഗളൂരുവിലെ നിര്‍മ്മാണ കേന്ദ്രത്തിലാണ് കമ്പനി ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണം ആരംഭിച്ചത്. തുടക്കത്തില്‍, ഒരു ദിവസം ഏഴ് വാഹനങ്ങള്‍ മാത്രമേ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുള്ളൂ.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

എന്നിരുന്നാലും, നിര്‍മ്മാണ, അസംബ്ലി പ്രക്രിയയുടെ തുടര്‍ച്ചയായ ഒപ്റ്റിമൈസേഷനോടൊപ്പം, ഇത് ഓരോ ഷിഫ്റ്റിനും 75 യൂണിറ്റായി വര്‍ദ്ധിച്ചു. പ്രാരംഭ സംഖ്യകളില്‍ നിന്ന് ഇത് ഗണ്യമായ വര്‍ദ്ധനവാണെങ്കിലും, രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം നിറവേറ്റാന്‍ ഇത് പര്യാപ്തമല്ല.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; അവതരണം ഉടന്‍

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

തല്‍ഫലമായി, ഉത്പാദനം തമിഴ്നാട്ടിലെ ഹൊസൂരില്‍ സ്ഥാപിക്കുന്ന പുതിയ വലിയ പ്ലാന്റിലേക്ക് മാറ്റുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 4,00,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ പ്ലാന്റ് പ്രതിവര്‍ഷം 100,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതുമാണ്.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

35 ദശലക്ഷം യുഎസ് ഡോളറിന്റെ പുതിയ ധനസഹായവും കമ്പനിക്ക് അടുത്തിടെ ലഭിച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ പിന്തുണയോടെ സച്ചിന്‍ ബന്‍സാലാണ് നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തുടനീളം ബ്രാന്‍ഡിന്റെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനായി ഈ ഫണ്ടുകള്‍ ഉപയോഗിക്കും.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

തമിഴ്നാട്ടില്‍ ഒരു ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങള്‍ക്കും ഏഥര്‍ അര്‍ഹമായിരിക്കും. വൈദ്യുതി നികുതിയുടെ 100 ശതമാനം ഇളവ്, ഭൂമി വാങ്ങുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, ഇലക്ട്രിക് വാഹന നികുതി ഇളവ് എന്നിവയും അതില്‍ കൂടുതലും ഉള്‍പ്പെടുന്നു.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

2021 ന്റെ ഒന്നാം പാദത്തോടെ 27 നഗരങ്ങളില്‍ തങ്ങളുടെ മുന്‍നിര 450X ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ബ്രാന്‍ഡിന്റെ ഘട്ടം -2 വിപുലീകരണത്തിന്റെ ഭാഗമാണിത്.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന AX1 മൈക്രോ എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

രാജ്യത്തെ 16 പുതിയ നഗരങ്ങളില്‍ ഏഥര്‍ 450X പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചതോടെ കമ്പനി ഘട്ടം 1 വിപുലീകരണ പദ്ധതി വേഗത്തില്‍ കൈമാറി. 2020 ഡിസംബര്‍ അവസാനത്തോടെ 150-ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

നിലവില്‍ 37 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ബെംഗളൂരുവിലും, 13 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ചെന്നൈയിലും പ്രവര്‍ത്തിക്കുന്നു. ബെംഗളൂരു (ഇന്ദിരാനഗര്‍), ചെന്നൈ (വാലസ് ഗാര്‍ഡന്‍ സ്ട്രീറ്റ്) എന്നിവിടങ്ങളില്‍ നിലവില്‍ ഏഥര്‍ സ്‌പെയ്‌സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

MOST READ: ഫോര്‍ഡ് റേഞ്ചര്‍ ഇന്ത്യയിലേക്ക്; പുതിയ ചിത്രങ്ങള്‍ പുറത്ത്

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

പുനെയിലും അഹമ്മദാബാദിലും ഉടന്‍ തന്നെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പായ 450 മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

ബെംഗളൂരുവിലെ പ്ലാന്റില്‍ ഉത്പാദനം അവസാനിപ്പിച്ച് ഏഥര്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 450X എന്ന പതിപ്പിനെ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ബെംഗളൂരുവില്‍ 99,000 രൂപയും, ഡല്‍ഹിയില്‍ 85,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡല്‍ഹിയിലെ ഇവി നയത്തിന്റെ ഭാഗമായിട്ടാണ് വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Electric Scooter Production Ends At Bangalore Plant. Read in Malayalam.
Story first published: Wednesday, December 23, 2020, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X