സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ കമ്പനിയായ ഏഥർ എനർജിയും റൈഡ്-ഷെയറിംഗ് പ്ലാറ്റ്ഫോം ബൗൺസും തമ്മിൽ ധാരണയായി.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഇരു കമ്പനികളും തങ്ങളുടെ പുതിയ പിയർ ടു പിയർ (P2P) സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്തു. ബൗൺസ് ആപ്പ് വഴി ലോക്ക്ഡൗൺ സമയത്ത് വ്യക്തികൾക്ക് അവരുടെ ഏഥർ 450 ഇലക്ട്രിക് സ്കൂട്ടറുകൾ നേരിട്ട് വാടകയ്ക്ക് കൊടുക്കാൻ അനുവദിക്കുന്നു.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

നിലവിൽ, ബൗൺസ് ആപ്പ് വഴി സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കുന്ന ഉപയോക്താക്കൾ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് വാഹനം എടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഏഥർ ഉപയോക്താക്കളിൽ നിന്ന് വാഹനം എടുക്കുന്നവർ അത് ഉടമകൾക്ക് നേരിട്ട് തിരികെ നൽകും.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

പൈലറ്റ് പ്രോഗ്രാം 2020 മെയ് 25 മുതൽ ബെംഗളൂരുവിൽ മാത്രമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ബൗൺസിന്റെ വെബ്‌സൈറ്റ് വഴി ഏഥർ 450 സ്കൂട്ടർ 499 രൂപയ്ക്ക് ബുക്ക് ചെയ്യാം, ഇവ മുൻ‌ഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യും.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഉടമസ്ഥാവകാശത്തെ തടസ്സരഹിതമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അതുല്യമായ വിൽപ്പന മോഡലുകൾ തങ്ങൾ എല്ലായ്പ്പോഴും വാഗ്ദാനം ചെയ്തിട്ടുണ്ട്.

MOST READ: കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ബൗൺസുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഉടമകളെ അവരുടെ മൊത്തം ചെലവ് കുറയ്ക്കാൻ അനുവദിക്കുന്നു എന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഏഥർ എനർജി സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത പറഞ്ഞു.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഒരു വാഹനം സ്വന്തമാക്കി ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം ഉപയോഗിക്കുകയും ഭൂരിഭാഗം സമയവും വാഹനങ്ങൾ പാർക്കിംഗിലും മറ്റും സൂക്ഷിക്കുന്നവർക്ക് തങ്ങൾ വാഹനം ഉപയോഗിക്കാത്ത സമയത്ത് അതിൽ നിന്ന് ഒരു വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നു എന്ന് ബൗൺസിന്റെ സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ ഹല്ലേക്കെരെ പറഞ്ഞു.

MOST READ: ഇനി ഹൈബ്രിഡ് സാങ്കേതികവിദ്യയും; പുതിയ ബി‌എം‌ഡബ്ല്യു 6 സീരീസ് ജിടി വിപണിയിൽ

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

പ്രോഗ്രാം വഴി തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ ലഭ്യമാക്കുന്നതിനായി ബൗൺസുമായി പങ്കാളികളാകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നിർമ്മാതാവായി ഏഥർ‌ എനർജി മാറി. ബൗൺസ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന സ്കൂട്ടറുകൾ വാണിജ്യ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

മൊബിലിറ്റി പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നതിനും പങ്കിടുന്നതിനുമായി RTO നടപടികൾ‌ പൂർ‌ത്തിയാക്കിയതിന്‌ ശേഷം ഈ സ്കൂട്ടറുകൾ‌ ഉടൻ‌ തന്നെ ഉപഭോക്താക്കൾ‌ക്ക് കൈമാറും.

MOST READ: വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

സ്വകാര്യമായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുള്ള നിലവിലെ ഏഥർ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ ഷെയറിംഗിന് ലിസ്റ്റുചെയ്യാൻ കഴിയില്ല. എന്നാൽ വാഹനങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഏഥർ 450 സ്കൂട്ടറുകൾ വാണിജ്യ വാഹനമായി വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഏഥർ 450 -യുടെ സ്റ്റോക്കുകൾ തയ്യാറാണെന്നും ബൗൺൺസ് ഉപഭോക്താക്കൾക്കുള്ള ഡെലിവറികൾ ഉടന ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ബൗൺസ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ആവശ്യകത അനുസരിച്ച് അവർക്ക് ഇപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ തങ്ങളുടെ ഏഥർ സ്‌കൂട്ടർ വാടകയ്‌ക്ക് കൊടുക്കാൻ കഴിയും.

സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

ഇലക്ട്രിക് സ്കൂട്ടറിന് അനുയോജ്യമായ ഒരു സമയത്തേക്ക് ഷെയറിംഗ് ലിസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം വാഹന ഉടമയ്ക്ക് ഉണ്ട്. കൂടാതെ സ്കൂട്ടർ വാടകയ്ക്ക് കൊടുക്കുമ്പോൾ ബൗൺസ് സ്കൂട്ടർ ഉടമകൾക്ക് പ്രതിഫലവും നൽകുന്നു.

Most Read Articles

Malayalam
English summary
Ather Energy And Bounce Intoduce Joint Venture For Scooter Sharing Program. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X