Just In
- 14 min ago
ആറ് കളർ ഓപ്ഷനുകളുമായി ഹോണ്ട ഗ്രാസിയ വിപണിയിൽ
- 52 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 1 hr ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
Don't Miss
- News
ശശികലയ്ക്ക് കൊറോണ രോഗമില്ല; ആരോഗ്യം വീണ്ടെടുത്തു... ജയില്‍ മോചനം 27ന്
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി
450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി. വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിനു ശേഷം 85,000 രൂപയുടെ ബൈബാക്ക് ഓപ്ഷനാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

450X തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസത്തെ പുതിയ ബൈബാക്ക് പ്രോഗ്രാം വർധിപ്പിക്കുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾ വിശ്വസിക്കുന്നു.

അതേസമയം ഏഥർ 450 പ്ലസ് മോഡലിന്റെ എക്സ്ഷോറൂം വിലയും കമ്പനി കുറച്ചിട്ടുണ്ട്. നേരത്തെ വില 1,49,000 രൂപ മുടക്കേണ്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 1,39,990 രൂപ മാത്രം മുടക്കിയാൽ 450 പ്ലസ് ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
MOST READ: ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ജെമോപായ്

2.4 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഏഥർ 450X-ന് കരുത്തേകുന്നത്. ഇതിന് 8 bhp കരുത്തിൽ 26 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 2020 ന്റെ തുടക്കത്തോടെ വിപണിയിൽ അവതരിപ്പിച്ച മോഡലിന് ഒരു ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

വെറും 3.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കും. കൂടാതെ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 450X ട്യൂൺ ചെയ്തിരിക്കുന്നു.
MOST READ: എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് പുതിയ സ്പോർട്ടിയർ ഇ-സ്കൂട്ടർ വിപണിയിൽ എത്തുന്നത്. 1.3 GHz സ്നാപ്ഡ്രാഗൺ പ്രോസസർ നൽകുന്ന 7 ഇഞ്ച് ഡിസ്പ്ലേയാണിത്. ഇതിന് ഇപ്പോൾ 4G LTE ശേഷിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാണ്. സ്കൂട്ടറിന് ഒരു സൈഡ് സ്റ്റാൻഡ് സെൻസറും ഏഥർ വാഗ്ദാനം ചെയ്യുന്നുണ്ട്.

പൂർണ ചാർജിൽ 70 കിലോമീറ്റർ മൈലേജാണ് ഏഥർ 450X വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡിൽ മൈലേജ് 85 കിലോമീറ്ററായി വർധിക്കുന്നു. സ്കൂട്ടർ പൂർണമായി ചാർജ് ആകാൻ അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതിയാകും. അതേസമയം മൂന്ന് മണിക്കൂർ 35 മിനിറ്റുകൊണ്ട് ബാറ്ററിയുടെ 80 ശതമാനം ചാർജ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും.
MOST READ: ഡെസ്റ്റിനി, മാസ്ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവ സംവിധാനങ്ങളും 450X ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറിയായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അടുത്ത വർഷം ആദ്യ പാദത്തോടെ 10 നഗരങ്ങളില്‍ കൂടി വിപണി ശ്യംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രം സേവനം നടത്തുന്ന ഏഥർ എനർജി മൂന്നാംഘട്ട വിപുലൂകരണത്തോടെ കോഴിക്കോട്ടേക്കും എത്തും.