450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി. വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിനു ശേഷം 85,000 രൂപയുടെ ബൈബാക്ക് ഓപ്ഷനാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

450X തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസത്തെ പുതിയ ബൈബാക്ക് പ്രോഗ്രാം വർധിപ്പിക്കുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കൾ വിശ്വസിക്കുന്നു.

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

അതേസമയം ഏഥർ 450 പ്ലസ് മോഡലിന്റെ എക്‌സ്‌ഷോറൂം വിലയും കമ്പനി കുറച്ചിട്ടുണ്ട്. നേരത്തെ വില 1,49,000 രൂപ മുടക്കേണ്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 1,39,990 രൂപ മാത്രം മുടക്കിയാൽ 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ജെമോപായ്

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

2.4 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഏഥർ 450X-ന് കരുത്തേകുന്നത്. ഇതിന് 8 bhp കരുത്തിൽ 26 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 2020 ന്റെ തുടക്കത്തോടെ വിപണിയിൽ അവതരിപ്പിച്ച മോഡലിന് ഒരു ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

വെറും 3.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കും. കൂടാതെ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 450X ട്യൂൺ ചെയ്തിരിക്കുന്നു.

MOST READ: എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് പുതിയ സ്പോർട്ടിയർ ഇ-സ്‌കൂട്ടർ വിപണിയിൽ എത്തുന്നത്. 1.3 GHz സ്‌നാപ്ഡ്രാഗൺ പ്രോസസർ നൽകുന്ന 7 ഇഞ്ച് ഡിസ്‌പ്ലേയാണിത്. ഇതിന് ഇപ്പോൾ 4G LTE ശേഷിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാണ്. സ്കൂട്ടറിന് ഒരു സൈഡ് സ്റ്റാൻഡ് സെൻസറും ഏഥർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

പൂർണ ചാർജിൽ 70 കിലോമീറ്റർ മൈലേജാണ് ഏഥർ 450X വാഗ്‌ദാനം ചെയ്യുന്നത്. ഇക്കോ മോഡിൽ മൈലേജ് 85 കിലോമീറ്ററായി വർധിക്കുന്നു. സ്കൂട്ടർ പൂർണമായി ചാർജ് ആകാൻ അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതിയാകും. അതേസമയം മൂന്ന് മണിക്കൂർ 35 മിനിറ്റുകൊണ്ട് ബാറ്ററിയുടെ 80 ശതമാനം ചാർജ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവ സംവിധാനങ്ങളും 450X ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറിയായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

അടുത്ത വർഷം ആദ്യ പാദത്തോടെ 10 നഗരങ്ങളില്‍ കൂടി വിപണി ശ്യംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രം സേവനം നടത്തുന്ന ഏഥർ എനർജി മൂന്നാംഘട്ട വിപുലൂകരണത്തോടെ കോഴിക്കോട്ടേക്കും എത്തും.

Most Read Articles

Malayalam
English summary
Ather Energy Announces Buyback Program. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X