ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2021-ന്റെ ആദ്യ പാദത്തോടെ 10 നഗരങ്ങളില്‍ കൂടി വിപണി ശ്യംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളായിരുന്നു പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 11-ാമതായി കോഴിക്കോടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബ്രാന്‍ഡ്.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

ഈ നഗരങ്ങളിലെല്ലാം അധികം വൈകാതെ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് 10 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

മാളുകള്‍, കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ടെക് പാര്‍ക്കുകള്‍, ഓഫീസുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജിംഗ് സജ്ജീകരിക്കുമെന്നും കമ്പനി അറിയിച്ചു. വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ് ചാര്‍ജിംഗ് ഗ്രിഡ് ശൃംഖല സജ്ജീകരിക്കേണ്ടത് കമ്പനിയുടെ ബിസിനസ് മോഡലിന് ആവശ്യമാണെന്ന് സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

നിലവില്‍ ബംഗളൂരു, ചെന്നൈ നരഗങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ 450X -ന്റെ ഡെലിവറികള്‍ ആരംഭിക്കുന്നതിനുമുമ്പ് ഒന്നാം ഘട്ടത്തിലെ ഓരോ നഗരത്തിലും കുറഞ്ഞത് 10-15 ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളെങ്കിലും സ്ഥാപിക്കാനാണ് ഏഥര്‍ പദ്ധതിയിടുന്നത്.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

നിലവില്‍ 52 ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് അടുത്ത മാസങ്ങളില്‍ ഹൈദരാബാദില്‍ ഡീലര്‍ഷിപ്പ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷാവസാനത്തോടെ 100 പ്രവര്‍ത്തന ചാര്‍ജിംഗ് ഗ്രിഡുകള്‍ സ്ഥാപിക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നു.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

450X -ന്റെ ഡെലിവറി നവംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 450X അവതരിപ്പിച്ചത്. പ്ലസ്, പ്രോ എന്നീ വകഭേദത്തില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 99,000 രൂപയാണ് ബംഗളൂരുവിലെ എക്‌സ്‌ഷോറൂം വില.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

ഡല്‍ഹിയില്‍ ഇത് 85,000 ആയി കുറയുന്നുണ്ട്. ഇലക്ട്രിക് വാഹന നയത്തില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാലാണ് ഡല്‍ഹിയില്‍ വില കുറയുന്നത്. 26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 3.35 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 5.45 മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Adds Kozhikode To Expansion Plan For New Cities. Read in Malayalam.
Story first published: Friday, September 18, 2020, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X