Just In
- 2 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 3 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 5 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 18 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- Movies ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍
ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക്ക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2020-ന്റെ അവസാനത്തോടെ 10 നഗരങ്ങളില്‍ കൂടി വിപണി ശ്യംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മുംബൈ, ഡല്‍ഹി, ഹൈദരബാദ്, പൂനെ നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 2020 ജൂലൈ മാസത്തോടെ ഈ നഗരങ്ങളില്‍ ഏഥര്‍ ഇലക്ട്രിക്ക് സ്കൂട്ടറുകള് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു. ബജാജ്, ടിവിഎസ് മോഡലുകള്‍ കൂടി ഇലക്ട്രിക്ക് സ്കൂട്ടറിനെ അവതരിപ്പച്ചതോടെയാണ് ഏഥര്‍ വിപണി ശ്യംഖല വ്യാപിക്കുന്നത്.
ഈ നഗരങ്ങളിലെല്ലാം അധികം വൈകാതെ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് 10 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബംഗളൂരു, ചെന്നൈ നരഗങ്ങളില്‍ മാത്രമാണ് ഇലക്ട്രിക്ക് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
വിപണിശ്യംഖല വ്യാപിക്കുന്നതോടെ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്തിടെ 450X എന്നൊരു പതിപ്പിനെ ഏഥര്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പിനെ അവതരിപ്പിച്ചതോടെ പഴയ ഏഥര്‍ 450 -യുടെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.
ബംഗളൂരുവില്‍ 99,000 രൂപയാണ് സ്കൂട്ടറിന്റെ എക്സ്ഷോറും വില. എന്നാല്‍ ഡല്‍ഹിയില്‍ 85,000 രൂപയുമാണ് വില. ഇലക്ട്രിക്ക് വാഹന നയത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്കുന്നതിനാലാണ് ഡല്‍ഹിയില്‍ വില കുറവെന്ന് കമ്പനി അറിയിച്ചത്. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളായിട്ടാണ് ഏഥര്‍ 450X വിപണിയില്‍ എത്തുന്നത്.
ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്കൂട്ടറിന് ലഭിച്ചിട്ടുണ്ട്. 450X ഒരു സൂപ്പര്‍ സ്കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള ശ്രേണിയില്‍ വെള്ള നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക. 80 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പരമാവധി വേഗം. സ്കൂട്ടറിലെ പെര്‍ഫോമെന്‍സ് പാക്കുകള്‍ പ്രതിമാസ സബ്സ്ക്രിപ്ഷന് വ്യവസ്ഥയിലാണ് കമ്പനി നല്‍കിയിട്ടുള്ളത്.
പ്ലസ് പാക്കിന് 1,699 രൂപയും പ്രൊ പാക്കിന് 1,999 രൂപയുമാണ് സ്ബ്സ്ക്രിപ്ഷന് ചാര്‍ജ്. സ്ബ്സ്ക്രിപ്ഷന് പ്ലാന്‍ ഇല്ലാതെ ഏഥര്‍ 450X സ്വന്തമാക്കണമെങ്കില്‍ പ്ലസ് പതിപ്പിന് 1.49 ലക്ഷം രൂപയും പ്രൊ പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് ബംഗളൂരുവിലെ എക്സ്ഷോറും വില.
സ്ബ്സ്ക്രിപ്ഷന് പ്ലാനുകളുള്ള വാഹനത്തിന് മികച്ച പ്രകടനവും കൂടുതല്‍ റേഞ്ചും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് പിന്തുണയുള്ള ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, എല്‍ഇഡി ഹെഡ്ലാമ്പ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് സ്കൂട്ടറിലെ പ്രത്യേകതകള്‍.
12 ഇഞ്ചാണ് അലോയി വില്‍. ആവശ്യത്തിന് സ്റ്റോറേജ് സ്പേസും സ്കൂട്ടറില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 26 Nm torque ഉത്പാദിപ്പിക്കുന്ന 3.3 KWh/6KW മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.