കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

അന്താരാഷ്ട്ര വിപണികളില്‍ അധികം വൈകാതെ ചുവടുവെയ്ക്കുമെന്ന് അടുത്തിടെയാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി അറിയിച്ചത്.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതായതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 2021 മാര്‍ച്ച് മാസത്തോടെ രണ്ട് അന്താരാഷ്ട്ര വിപണികളിലേക്കുകൂടി പ്രവേശിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയത്.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

ഇതിനകം തന്നെ ചില തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും കമ്പനി വക്തവ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ പദ്ധതിയില്‍ കാലതാമസം വരുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഏഥര്‍.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

കൊവിഡ്-19 വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, ഇതിന്റെ ഫലമായി ഭാവി പദ്ധതികളെല്ലാം നിര്‍ത്തിവെയ്ക്കാനുമാണ് കമ്പനിയുടെ പദ്ധതി. അതേസമയം രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

ഞങ്ങള്‍ വരും വര്‍ഷം അന്തര്‍ദ്ദേശീയമായി പോകുന്നില്ല. ഒരുപക്ഷേ പിന്നീട് അതായത് 2020-ഓടെ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി. എന്നാല്‍ അതിനെക്കുറിച്ചും ഉറപ്പില്ല!.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

വരും വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ പദ്ധതികളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണികളിലേക്കുള്ള സജീവ സംഭാഷണങ്ങള്‍ വരെ നടന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ്-19 എല്ലാം തകിടം മറിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായിട്ടായിരുന്നു ചര്‍ച്ചകള്‍.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്റ് ഉള്ളതുകൊണ്ടാണ് ഈ മേഖല തുടക്കത്തില്‍ തന്നെ തെരഞ്ഞെടുത്തത്. ഈ രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജിങ്ങിനുള്ള വലിയ സൗകര്യങ്ങളുണ്ട്.

MOST READ: പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയെ കൂടാതെ, യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിപണികളിലേക്ക് പ്രവേശിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

അവിടങ്ങളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. ആവശ്യം നിറവേറ്റുന്നതിനായി പ്രാദേശിക അസംബ്ലി പ്ലാന്റുകള്‍ അന്താരാഷ്ട്ര വിപണികളില്‍ സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.

MOST READ: വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

ഏഥറിന്റെ മറ്റ് വാര്‍ത്തകളിലേക്ക് വന്നാല്‍ 2020 ജനുവരിയില്‍ പുറത്തിറക്കിയ 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സ്‌കൂട്ടര്‍ ബംഗളൂരുവില്‍ വില്‍ക്കുന്നുണ്ട്.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

വരും മാസങ്ങളില്‍ ഇന്ത്യയിലുടനീളം സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൂനെ, മുംബൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കാനാണ് കമ്പനി ശ്രദ്ധിക്കുന്നത്.

കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

വിപണിശ്യംഖല വ്യാപിക്കുന്നതോടെ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ 99,000 രൂപയാണ് ഏഥര്‍ 450X എക്സ്ഷോറും വില. എന്നാല്‍ ഡല്‍ഹിയില്‍ 85,000 രൂപയുമാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy International Markets Entering Plan Delayed. Read in Malayalam.
Story first published: Tuesday, September 8, 2020, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X