450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് ഏഥര്‍ എനര്‍ജി അതിന്റെ 450X, 450 പ്ലസ് സ്‌കൂട്ടറുകള്‍ നവംബര്‍ മുതല്‍ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ്. ഇതിനോടകം പ്രീ-ബുക്കിംഗ് നടത്തിയ ഉപഭോക്താക്കള്‍ക്കാകും തുടക്കത്തില്‍ മോഡലുകള്‍ ലഭ്യമാക്കുക.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

ഏഥര്‍ 450 പ്ലസ്, ഏഥര്‍ 450X എന്നിവയ്ക്കുള്ള മുഴുവന്‍ പേയ്മെന്റ് ഓപ്ഷന്‍ തുറന്നതായി കമ്പനി പ്രഖ്യാപിച്ചു. ഇത്തരത്തില്‍ മുഴുവന്‍ പണമടക്കുന്നവര്‍ക്ക് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്യും.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

ഈ പേയ്മെന്റ് ഓപ്ഷന്‍ ബെംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് നിലവില്‍ ലഭ്യമാകുക. മറ്റ് നഗരങ്ങള്‍ക്ക് ഈ ഓപ്ഷന്‍ പിന്നീടുള്ള തീയതിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 450X പതിപ്പിന് 1.59 ലക്ഷം രൂപയും 450 പ്ലസിന് 1.4 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

ഇതിനൊപ്പം തന്നെ നാല് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഓഫറില്‍ ഉണ്ട്. അടിസ്ഥാന കണക്റ്റുചെയ്ത സവിശേഷതകള്‍ക്കായുള്ള ഏഥര്‍ കണക്റ്റ് ലൈറ്റ് ഇതില്‍ ഉള്‍പ്പെടുന്നു, ഒപ്പം ആനുകാലിക പരിപാലനവും ഉള്‍പ്പെടുന്നു. ഏഥര്‍ കണക്ട് പ്രോ, ഏഥര്‍ സര്‍വീസ് ലൈറ്റ്, ഏഥര്‍ സര്‍വീസ് പ്രോ എന്നിവയാണ് മറ്റ് മൂന്ന് ഓപ്ഷനുകള്‍.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

ഏഥര്‍ സര്‍വീസ് ലൈറ്റ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് റോഡ് സൈഡ് അസിസ്റ്റും, ലേബര്‍ ചാര്‍ജറുകളും ഒപ്പം ആനുകാലിക അറ്റകുറ്റപ്പണി പായ്ക്കുകളില്‍ നിന്ന് പ്രയോജനം ലഭിക്കും. 2021 മാര്‍ച്ച് വരെ പ്രീമിയം സേവന അനുഭവവും ഏഥര്‍ ഗ്രിഡ് വഴി സൗജന്യ ചാര്‍ജിംഗും എഥര്‍ സര്‍വീസ് പ്രോ ഉറപ്പ് നല്‍കുന്നു.

MOST READ: 'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

അടുത്തിടെയാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം ഏഥര്‍ പ്രഖ്യാപിച്ചത്. വാങ്ങിയ തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനു ശേഷം 85,000 രൂപയുടെ ബൈബാക്ക് ഓപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ 450 മോലഡിന്റെ ഉത്പാദനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 2.4 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450X-ന് കരുത്തേകുന്നത്. ഇതിന് 8 bhp കരുത്തില്‍ 26 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

MOST READ: റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

വെറും 3.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. കൂടാതെ മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും 450X ട്യൂണ്‍ ചെയ്തിരിക്കുന്നു.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് പുതിയ സ്‌പോര്‍ട്ടിയര്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. 1.3 GHz സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ നല്‍കുന്ന 7 ഇഞ്ച് ഡിസ്പ്ലേയാണിത്. ഇതിന് ഇപ്പോള്‍ 4G LTE ശേഷിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാണ്.

MOST READ: പുറംമാത്രമല്ല അകവും കഴുകാം; മഹീന്ദ്ര ഥാറിന്റെ പുതിയ പരസ്യ വീഡിയോ കാണാം

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

സ്‌കൂട്ടറിന് ഒരു സൈഡ് സ്റ്റാന്‍ഡ് സെന്‍സറും ഏഥര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പൂര്‍ണ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മൈലേജാണ് ഏഥര്‍ 450X വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡില്‍ മൈലേജ് 85 കിലോമീറ്ററായി വര്‍ധിക്കുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായി ചാര്‍ജ് ആകാന്‍ അഞ്ച് മണിക്കൂര്‍ 45 മിനിറ്റ് മാത്രം മതിയാകും.

450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

അതേസമയം മൂന്ന് മണിക്കൂര്‍ 35 മിനിറ്റുകൊണ്ട് ബാറ്ററിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവ സംവിധാനങ്ങളും 450X ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്‌സസറിയായി ലഭ്യമാക്കും.

Most Read Articles

Malayalam
English summary
Ather Introduced Full Payment Option For 450X, 450 Plus Electric Scooter. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X