450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ ഈ വര്‍ഷം ജനുവരിയിലാണ് ഏറ്റവും പുതിയ 450X മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. നവംബര്‍ മാസത്തില്‍ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. പൂനെയിലും അഹമ്മദാബാദിലുമാണ് ഇപ്പോള്‍ ടെസ്റ്റ് റൈഡുകള്‍ നടക്കുന്നത്.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

കൂടാതെ ഈ മേഖലയിലെ ഡെലിവറികള്‍ അടുത്ത മാസം പുനരാരംഭിക്കും. ഏഥര്‍ എനര്‍ജി അഹമ്മദാബാദിലെ കറ്റാരിയ ഗ്രൂപ്പ്, മുംബൈയിലെ കമല്‍ മോട്ടോര്‍സ്, പൂനെയിലെ BU ഭണ്ഡാരി എന്നീ ഡീലര്‍മാരുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി ഏഥര്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ തുറക്കും. എട്ട് നഗരങ്ങളില്‍ ഏഥര്‍ 450X ടെസ്റ്റ് റൈഡുകള്‍ വരും ആഴ്ചകളില്‍ ആരംഭിക്കും. ഇവിടങ്ങളിലെല്ലാം നവംബറില്‍ ഡെലിവറികള്‍ ആരംഭിക്കും.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

ഏഥര്‍ എനര്‍ജിയുടെ ഘട്ടം I ഏഥര്‍ ഗ്രിഡ് ഇന്‍സ്റ്റാളേഷന്‍ പ്ലാനുകളില്‍ 2020 അവസാനത്തോടെ 9 പുതിയ വിപണികളിലായി 135 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ഇതോടെ വര്‍ഷാവസാനത്തോടെ 150 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

നിലവില്‍ 37 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ബെംഗളൂരുവിലും, 13 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ചെന്നൈയിലും പ്രവര്‍ത്തിക്കുന്നു. ബെംഗളൂരു (ഇന്ദിരാനഗര്‍), ചെന്നൈ (വാലസ് ഗാര്‍ഡന്‍ സ്ട്രീറ്റ്) എന്നിവിടങ്ങളില്‍ നിലവില്‍ ഏഥര്‍ സ്‌പെയ്‌സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

നഗരങ്ങളിലുടനീളം ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാ സജ്ജമാക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് ഓരോ നഗരത്തിനും ഏകദേശം 10-15 ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,050 രൂപ

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പായ 450 മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ബെംഗളൂരുവില്‍ 99,000 രൂപയും, ഡല്‍ഹിയില്‍ 85,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡല്‍ഹിയിലെ ഇവി നയത്തിന്റെ ഭാഗമായിട്ടാണ് വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്.

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

450X ഒരു സൂപ്പര്‍ സ്‌കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശ്രേണിയില്‍ വെള്ള നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക.

Most Read Articles

Malayalam
English summary
Ather Planning To Start 450x Electric Scooter Test Rides. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X