ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ രണ്ടാമത്തെ ഓഫറായ 450X ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

എന്നാൽ അതിനു മുന്നോടിയായി കൂടുതൽ ശക്തവും പെർഫോമൻസ് അധിഷ്ഠിതമായ മോഡലിന്റെ കളക്ടേഴ്‌സ് എഡിഷൻ പതിപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ഏഥർ 450X കളക്ടേഴ്‌സ് എഡിഷൻ 2020 സെപ്റ്റംബർ 26 ന് വിപണിയിൽ പരിചയപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്ത ആദ്യ സെറ്റ് ഉപഭോക്താക്കൾക്കായിരിക്കും പുതിയ സ്പെഷ്യൽ പതിപ്പ് ലഭ്യമാവുക. എന്നാൽ ഇതിൽ അധിക സവിശേഷതകളോ കൂടുതൽ വിലയോ നൽകേണ്ട എന്നതാണ് ശ്രദ്ധേയം.

MOST READ: ഇന്ത്യൻ സ്കൗട്ടായി രൂപം മാറി റോയൽ എൻ‌ഫീൽഡ് തണ്ടർബേർഡ്

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ബ്രാൻഡിന്റെയും ഉൽ‌പ്പന്നത്തിൻറെയും ആദ്യകാല സ്വീകർ‌ത്താക്കളോടുള്ള ആദരസൂചകമായാണ് കമ്പനിയുടെ കളക്ടേഴ്‌സ് എഡിഷൻ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും 450X കളക്ടേഴ്‌സ് ലിമിറ്റഡ് എഡിഷനിൽ എന്തൊക്കെയോ കൂട്ടിച്ചേർക്കലുകൾ ലഭിച്ചേക്കാമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

പുതിയ മാറ്റ് ഗ്രേ പെയിന്റ് സ്കീമിന് വൈറ്റ്, റെഡ് ഗ്രാഫിക്സ് അല്ലെങ്കിൽ ഹൈലൈറ്റുകൾ ഉപയോഗിച്ച് പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മാറ്റ് ഗ്രേ, മിന്റ് ഗ്രീൻ നിറങ്ങൾ 450X-ൽ പ്രത്യേകമായി അവതരിപ്പിച്ചേക്കാം. സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഏഥർ 450X ആദ്യമായി പുറത്തിറക്കിയത്.

MOST READ: യൂറോപ്പിലേക്ക് ഇന്ത്യൻ നിർമ്മിത ജാവയുടെ കയറ്റുമതി ആരംഭിച്ച് ക്ലാസിക് ലെജന്റ്സ്

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

സ്റ്റാൻഡേർഡ് പതിപ്പ് ഏകദേശം 8 bhp കരുത്തിൽ 26 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഈ മോഡലിന്റെ ടോപ്പ് സ്പീഡ് 80 കിലോമീറ്ററാണ്. മറുവശത്ത് പ്ലസ് പതിപ്പ് 7.4 bhp പവറും 22 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. ഒരൊറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ഏഥർ 450X പൂർണമായി ചാർജാകാൻ അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതിയാകും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ഏഥർ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ കളക്ടേഴ്‌സ് എഡിഷൻ ഏഥർ ശ്രേണിയിൽ വേറിട്ടുനിൽക്കും. ആധുനികവും ഇഷ്ടപ്പെടുന്നതുമായ രൂപകൽപ്പനയ്ക്ക് സ്കൂട്ടർ പേരുകേട്ടതാണ്.

ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

കൂടാതെ തങ്ങളുടെ ഡീലര്‍ഷ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഏഥര്‍ എനര്‍ജി. അടുത്ത വർഷം ആദ്യ പാദത്തോടെ 10 നഗരങ്ങളില്‍ കൂടി വിപണി ശ്യംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളായിരുന്നു പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 11-ാമതായി കോഴിക്കോടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Ather To Introduce A New Collectors Edition For 450X. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X