450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

നവംബര്‍ 7-ന് ആറ് വിപണികളിലായി 450X അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഏഥര്‍ എനര്‍ജി. മുംബൈ, അഹമ്മദാബാദ്, പുനെ തുടങ്ങിയ പുതിയ നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

കൂടുതല്‍ നഗരങ്ങളിലേക്കുള്ള വിപുലീകരണം ആശ്ചര്യകരമല്ലെന്നും, ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചും, ഡീലര്‍ഷിപ്പ് വിപുലീകരണത്തെക്കുറിച്ച് കമ്പനി കുറച്ചുകാലമായി സംസാരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം, മുകളില്‍ പറഞ്ഞ നഗരങ്ങളിലെ ഡീലര്‍ പങ്കാളികളെ പോലും കമ്പനി വെളിപ്പെടുത്തി.

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

ഏഥര്‍ എനര്‍ജി അഹമ്മദാബാദിലെ കറ്റാരിയ ഗ്രൂപ്പ്, മുംബൈയിലെ കമല്‍ മോട്ടോര്‍സ്, പൂനെയിലെ BU ഭണ്ഡാരി എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. വര്‍ഷാവസാനത്തോടെ ഈ നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ടെസ്റ്റ് റൈഡുകള്‍ ആതിഥേയത്വം വഹിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: പുതുതലമുറ i20 -യ്ക്ക് വെല്ലുവിളിയായി ടാറ്റ ആൾട്രോസ് TVC

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

ഈ നഗരങ്ങളില്‍ വില്‍പ്പന ആരംഭിക്കുന്നതിന് മുന്നോടിയായി അതിവേഗ ചാര്‍ജിംഗ് ആരംഭിക്കും. ഓരോന്നിനും സ്മാര്‍ട്ട് ഇവികള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് 10-15 ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

2020 ഡിസംബറോടെ 150-ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും, ഈ വര്‍ഷാവസാനത്തോടെ മൊത്തം 11 നഗരങ്ങളില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുമാണ് ഏഥര്‍ പദ്ധതിയിട്ടിരിക്കുന്നത്.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

നിലവില്‍ 37 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ബെംഗളൂരുവിലും, 13 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ചെന്നൈയിലും പ്രവര്‍ത്തിക്കുന്നു. ബെംഗളൂരു (ഇന്ദിരാനഗര്‍), ചെന്നൈ (വാലസ് ഗാര്‍ഡന്‍ സ്ട്രീറ്റ്) എന്നിവിടങ്ങളില്‍ നിലവില്‍ ഏഥര്‍ സ്പെയ്സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

പുനെയിലും അഹമ്മദാബാദിലും ഉടന്‍ തന്നെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പായ 450 മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 450X എന്ന പതിപ്പിനെ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ബെംഗളൂരുവില്‍ 99,000 രൂപയും, ഡല്‍ഹിയില്‍ 85,000 രൂപയുമാണ് എക്സ്ഷോറൂം വില.

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

ഡല്‍ഹിയിലെ ഇവി നയത്തിന്റെ ഭാഗമായിട്ടാണ് വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

450X ആറ് നഗരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍

ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്. പഴയ പതിപ്പ് ഒരു കളര്‍ ഓപ്ഷനില്‍ മാത്രം വിപണിയില്‍ എത്തിയിരുന്നുവെങ്കില്‍ പുതിയ പതിപ്പ് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

Most Read Articles

Malayalam
English summary
Ather Will Introduce 450X Six Cities On November 7. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X