വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

ഇരുചക്ര വാഹന വിപണിയിലെ വാർഷിക വിൽപ്പനയിൽ 2.78 ശതമാനത്തിന്റെ വളർച്ച. കഴിഞ്ഞ ഓഗസ്റ്റിൽ വിറ്റഴിച്ച 14,53,723 യൂണിറ്റുകളിൽ നിന്ന് 14,94,176 യൂണിറ്റായാണ് ഇത്തവണ ഉയർന്നത്.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

കൂടാതെ 2020 ജൂലൈയിൽ വിറ്റ 12,27,745 യൂണിറ്റുകളെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് പ്രതിമാസ വിൽപ്പനയിലും കമ്പനികൾ നേടിയെടുത്തിരിക്കുന്നത്.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഓഗസ്റ്റിൽ 12 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റിൽ 5,24,003 യൂണിറ്റിൽ നിന്ന് 2020 ഓഗസ്റ്റിൽ 5,84,456 യൂണിറ്റായി വിൽപ്പന ഉയർന്നതും നേട്ടമായി.

MOST READ: പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

2020 ജൂലൈയിൽ വിറ്റ 5,06,946 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പന 15 ശതമാനം ഉയർന്നു. അതേസമയം കയറ്റുമതിയുടെ കാര്യത്തിൽ ഹീറോ 18.66 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. അർദ്ധനഗര, ഗ്രാമീണ വിപണികളിൽ നിന്ന് ശക്തമായ ഡിമാൻഡുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

സർക്കാർ നയങ്ങൾ അനുകൂലമായതിനാലും ഉപഭോക്തൃ ആത്മവിശ്വാസം വർധിക്കുന്നതിനാലും വരും മാസങ്ങളിൽ ഈ വേഗത തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഹീറോയുടെ ഉത്പാദനവും 100 ശതമാനത്തോട് അടുക്കുന്നുണ്ട്.

MOST READ: ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

2020 ഓഗസ്റ്റിൽ 4,28,231 യൂണിറ്റുകൾ വിറ്റ ഹോണ്ടയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ 4,25,664 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പന ഒരു ശതമാനം ഉയർന്നു. 2020 ജൂലൈയിൽ വിറ്റ 3,09,332 യൂണിറ്റുകളെ അപേക്ഷിച്ച് 38 ശതമാനം നേട്ടമാണ് പ്രതിമാസ വിൽ‌പനയിൽ നേടിയത്.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഹോണ്ടയുടെ വിൽ‌പന നാല് ലക്ഷം കടന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ബ്രാൻഡിന്റെ ഹോണ്ട ഇരുചക്രവാഹന കയറ്റുമതി 2020 ഓഗസ്റ്റിൽ 41.47 ശതമാനം ഇടിഞ്ഞു.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

ഓഗസ്റ്റിൽ 321,058 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുള്ള ബജാജ് ഓട്ടോയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 325,300 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽ‌പന ഒരു ശതമാനം ഇടിഞ്ഞെങ്കിലും ആഭ്യന്തര വിപണിയിൽ ഓഗസ്റ്റിൽ മൊത്തം 178,220 യൂണിറ്റുകൾ ബജാജ് വിറ്റഴിച്ചു.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

2020 ജൂലൈയിൽ വിറ്റ 152,474 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയും 17 ശതമാനം വർധിച്ചു. ഓഗസ്റ്റിൽ ബജാജിന്റെ കയറ്റുമതി ആറ് ശതമാനവും കുറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ 152,276 യൂണിറ്റിൽ നിന്ന് ഇത്തവണയത് 142,838 യൂണിറ്റായി.

MOST READ: പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

ടിവിഎസ് മോട്ടോർ ഓഗസ്റ്റിൽ 277,226 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ 275,851 യൂണിറ്റിന് സമാനമാണിത്. 2020 ജൂലൈയിൽ വിറ്റ 1,89,647 യൂണിറ്റുകളെ അപേക്ഷിച്ച് 46 ശതമാനം വളർച്ച പ്രതിമാസ വിൽപ്പനയിൽ കമ്പനി കൈവരിച്ചിട്ടുണ്ട്. അതേസമയം കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തിയ ഏക കമ്പനിയാണ് ടിവിഎസ്.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

2020 ഓഗസ്റ്റിൽ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ നഷ്ടം നേരിട്ട ബ്രാൻഡുകളിൽ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, റോയൽ എൻഫീൽഡ് എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 57,901 യൂണിറ്റായിരുന്നു സുസുക്കിയുടെ വിൽപ്പന. ഇത് എട്ട് ശതമാനത്തിന്റെ ഇടിവാണ് സൂചിപ്പിക്കുന്നത്.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡിന്റെ വാർഷിക വിൽപ്പനയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിലെ 52,904 യൂണിറ്റിൽ‌ നിന്നും ഇത്തവണയത് 50,144 യൂണിറ്റായി ചുരുങ്ങി.

ഇരുചക്ര വാഹന വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

എങ്കിലും 2020 ജൂലൈയിൽ‌ വിറ്റ 37,925 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽ‌പനയിൽ 32 ശതമാനം വളർച്ച കൈവരിച്ചത് ആശ്വാസകരമാണ്. എന്നാൽ കയറ്റുമതി വിപണിയിൽ ബ്രാൻഡിന് 38 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
August 2020 Two Wheeler Sales in India. Read in Malayalam
Story first published: Thursday, September 24, 2020, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X