ഓട്ടോ എക്‌സ്‌പോ 2020: അറിയാം സുസുക്കിയുടെ പുതിയ ബിഎസ് VI അവതാരങ്ങൾ

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മുഴുവന്‍ പുതിയ ബിഎസ് VI നിരയെ ഒന്നടങ്കം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി അവതരിപ്പിച്ചു. നേരത്തെ, ആക്‌സസ് 125 സ്‌കൂട്ടര്‍ മാത്രമായിരുന്നു സുസുക്കിയുടെ ബിഎസ് VI അവതാരം. ഇപ്പോള്‍ ജിക്‌സര്‍ 250, ജിക്‌സര്‍ SF 250, ജിക്‌സര്‍, ജിക്‌സര്‍ SF, ഇന്‍ട്രൂഡര്‍, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നീ മോഡലുകള്‍ക്കും കമ്പനി ബിഎസ് VI അപ്‌ഡേറ്റുകള്‍ നല്‍കി. ഈ അവസരത്തില്‍ സുസുക്കിയുടെ പുതിയ ബിഎസ് VI ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിശേഷങ്ങള്‍ ചുവടെ അറിയാം.

ഓട്ടോ എക്‌സ്‌പോ 2020: അറിയാം സുസുക്കിയുടെ പുതിയ ബിഎസ് VI അവതാരങ്ങളെ

ജിക്‌സര്‍ 250, ജിക്‌സര്‍ SF 250

2020 ഏപ്രില്‍ മുതല്‍ കര്‍ശനമാവുന്ന ബിഎസ് VI ചട്ടങ്ങള്‍ മനസില്‍വെച്ചാണ് പോയവര്‍ഷം ജിക്‌സര്‍ SF 250 -യെ സുസുക്കി വികസിപ്പിച്ചത്. ഇക്കാരണത്താല്‍ ബൈക്കിന് ബിഎസ് VI അപ്‌ഡേറ്റ് നല്‍കാന്‍ കമ്പനിക്ക് ഏറെ മെനക്കെടേണ്ടി വന്നില്ല. പുതിയ എക്‌സ്‌ഹോസ്റ്റും ഇസിയുവും ഘടിപ്പിച്ചാണ് ജിക്‌സര്‍ 250 ബിഎസ് VI പതിപ്പുകള്‍ വന്നിരിക്കുന്നത്. അപ്‌ഡേറ്റുകള്‍ ലഭിക്കുമ്പോഴും കരുത്തുത്പാദനം കുറയാതിരിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 26 bhp കരുത്തും 22 Nm torque ഉം പുതിയ ജിക്‌സര്‍ SF 250 സൃഷ്ടിക്കും. മാര്‍ച്ച് മാസം ജിക്‌സര്‍ 250, ജിക്‌സര്‍ SF 250 മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഓട്ടോ എക്‌സ്‌പോ 2020: അറിയാം സുസുക്കിയുടെ പുതിയ ബിഎസ് VI അവതാരങ്ങളെ

ജിക്‌സര്‍, ജിക്‌സര്‍ SF

ജിക്‌സര്‍ 250 -യുടെ കുഞ്ഞന്‍ പതിപ്പാണ് ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകള്‍. ജിക്‌സര്‍ 250 -ക്ക് സംഭവിച്ച ബിഎസ് VI പരിണാമം ജിക്‌സര്‍ ബൈക്കുകള്‍ക്കും സംഭവിച്ചു. ഇതേസമയം, ബിഎസ് VI ചട്ടങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ ജിക്‌സര്‍ ബൈക്കുകളുടെ കരുത്തുത്പാദനം കുറഞ്ഞത് കാണാം. 8,000 rpm -ല്‍ 13.6 bhp കരുത്തും 6,000 rpm -ല്‍ 13.8 Nm torque -മാണ് പുതിയ ബൈക്കുകള്‍ പരമാവധി സൃഷ്ടിക്കുക. നിലവില്‍ 14.1 bhp കരുത്തും 14 Nm torque ഉം ബിഎസ് IV നിലവാരമുള്ള ജിക്‌സര്‍ ബൈക്കുകള്‍ അവകാശപ്പെടുന്നുണ്ട്. മാര്‍ച്ച് മാസംതന്നെ പുതിയ ജിക്‌സര്‍ ബൈക്കുകളെയും വിപണിയില്‍ പ്രതീക്ഷിക്കാം.

ഓട്ടോ എക്‌സ്‌പോ 2020: അറിയാം സുസുക്കിയുടെ പുതിയ ബിഎസ് VI അവതാരങ്ങളെ

ഇന്‍ട്രൂഡര്‍

ഇഗ്നീഷന്‍, എക്‌സ്‌ഹോസ്റ്റ്, ഇസിയു എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ നേടിയാണ് ഇന്‍ട്രൂഡര്‍ ബിഎസ് VI പതിപ്പ് കടന്നുവരുന്നത്. ബിഎസ് VI അപ്‌ഡേറ്റുകള്‍ മുന്‍നിര്‍ത്തി മോഡലിന്റെ കരുത്തുത്പാദനം കുറഞ്ഞോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും മാര്‍ച്ചില്‍ ജിക്‌സര്‍ ബൈക്കുകള്‍ക്കൊപ്പം ഇന്‍ട്രൂഡര്‍ ബിഎസ് VI മോഡലിനെയും സുസുക്കി വിപണിയില്‍ കൊണ്ടുവരും.

ഓട്ടോ എക്‌സ്‌പോ 2020: അറിയാം സുസുക്കിയുടെ പുതിയ ബിഎസ് VI അവതാരങ്ങളെ

ബര്‍ഗ്മാന്‍ സ്ട്രീറ്റ്

മാക്‌സി സ്‌കൂട്ടര്‍ ഗണത്തില്‍പ്പെടുന്ന ബര്‍ഗ്മാന്‍ സ്ട്രീറ്റിനെയും ബിഎസ് VI നിലവാരത്തില്‍ സുസുക്കി ഒരുക്കിയിട്ടുണ്ട്. ഇതേസമയം, നവീകരിച്ച മോഡലിന്റെ കരുത്തുത്പാദനം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഫെബ്രുവരിയില്‍ത്തന്നെ വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. മോട്ടോ ജിപി പരിവേഷമുള്ള ബര്‍ഗ്മാന്‍ പതിപ്പിനെയും എക്‌സ്‌പോയില്‍ സുസുക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ മോഡല്‍ ഷോറൂമുകളില്‍ അണിനിരക്കാന്‍ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Auto Expo 2020: Suzuki Motorcycles Entire Lineup. Read in Malayalam.
Story first published: Wednesday, February 5, 2020, 20:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X