ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപ്ലവം നിലവിൽ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എന്നാൽ എല്ലാ പുതിയ ബ്രാൻഡുകളും ഈ ശ്രേണിയിലേക്ക് എത്തുന്നത് കാര്യങ്ങൾ വേഗത്തിലാക്കുകയാണ്.

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

RR‌ ഗ്ലോബലിന്റെ ഭാഗമായ പ്രീമിയം ഇവി ബ്രാൻഡായ ബിഗൗസ് ആണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ ബ്രാൻഡ്. 2020 ഓഗസ്റ്റിൽ ബിഗൗസ് B8, A2 ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ഇലക്ട്രിക്കൽ മേഖലയിൽ സ്പെഷ്യലൈസ് ചെയ്ത 800 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ബ്രാൻഡാണ് RR‌ ഗ്ലോബൽ. 1986 ൽ ഗുജറാത്തിലെ വഡോദരയിൽ ഒരു വിൻഡിംഗ് വയർ നിർമാണ യൂണിറ്റായി സ്ഥാപിതമായ കമ്പനി കേബിളുകൾ, മാഗ്നറ്റ് വയറുകൾ, കോപ്പർ ട്യൂബുകൾ, ഇലക്ട്രിക്കൽ ആക്സസറികൾ, ബസ്‌ഡക്റ്റുകൾ, ഇലക്ട്രോ മെക്കാനിക്കൽ പാർക്കിംഗ് സൊല്യൂഷനുകൾ എന്നിവ വികസിപ്പിക്കുന്ന കമ്പനിയാണ്.

MOST READ: യൈക്ക്ബൈക്ക് ഫ്യൂഷൻ; ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക്

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ഇപ്പോൾ വളർന്നുവരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ചുവടുവെക്കാനും RR തീരുമാനിച്ചു. ഈ മേഖലയിലെ ട്രെൻഡായി കാണപ്പെടുന്ന മെലിഞ്ഞതും ചുരുങ്ങിയതുമായ രൂപകൽപ്പനയിലാണ് ബിഗൗസ് A2 അവതരിപ്പിക്കുന്നത്. ഇത് ബ്ലൂ, വൈറ്റ്, ഗ്രേ നിറങ്ങളിൽ ലഭ്യമാകും.

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ഇത് രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ബേസ് മോഡലിൽ ഒരു നിശ്ചിത ലെഡ് ആസിഡ് ബാറ്ററിയും ടോപ്പ് എൻഡ് വേരിയൻറിൽ നീക്കംചെയ്യാവുന്ന ലിഥിയം അയൺ യൂണിറ്റ് ഉൾക്കൊള്ളും. രണ്ട് വകഭേദങ്ങളിലും ഹബ്-മൗണ്ട് ചെയ്ത 250 W BLDC മോട്ടോറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

MOST READ: റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ലിഥിയം അയൺ വേരിയന്റിന് രണ്ട് മണിക്കൂർ 15 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് നേടും. അതേസമയം ലീഡ് ആസിഡ് വേരിയന്റിന് എട്ട് മണിക്കൂർ വേണം പൂർണ ചാർജിലെത്താൻ. 110 കിലോമീറ്റർ മൈലേജും പരമാവധി 25 കിലോമീറ്റർ വേഗതയുമാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്.

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ബിഗൗസ് B8 മുൻനിര മോഡലിന് കാര്യമായ ഡിസൈൻ വ്യത്യാസങ്ങൾ ഉണ്ടാകില്ലെങ്കിലും എൽഇഡി ഹെഡ്‌ലാമ്പ്, വ്യത്യസ്ത ടെയിൽ ലൈറ്റ് എന്നിവയെല്ലാം വാഹനത്തിൽ ഇടംപിടിക്കും. ബ്ലൂ, വൈറ്റ്, റെഡ്, ഗ്രേ നിറങ്ങളിൽ ഫ്ലാഗ്ഷിപ്പ് മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഡൊമിനാർ 250-യുടെ പുത്തൻ പരസ്യ വീഡിയോ പുറത്തുവിട്ട് ബജാജ്

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ഫിക്സഡ് ലെഡ്-ആസിഡ് അല്ലെങ്കിൽ നീക്കംചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഓപ്ഷനുകൾക്കൊപ്പം B8 ലഭ്യമാകും. റിയർ ഹബിൽ ഘടിപ്പിച്ചിരിക്കുന്ന 1,900 W BLDC മോട്ടോർ സ്കൂട്ടറിനെ 50 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ പ്രാപ്തമാണ്. ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയും. ലെഡ്-ആസിഡ്, ലിഥിയം അയൺ വേരിയന്റുകൾക്ക് യഥാക്രമം 78, 70 കിലോമീറ്റർ മൈലേജാണ് ബിഗൗസ് വാഗ്‌ദാനം ചെയ്യുന്നത്.

ബിഗൗസ് ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഓഗസ്റ്റിൽ, ഒരുങ്ങുന്നത് B8, A2 മോഡലുകൾ

ലോ, മീഡിയം, ഹൈ, എൽഇഡി ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും വാഗ്ദാനം ചെയ്യുന്നു. ബിഗൗസ് B8 ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മെട്രിക്സ്, ജിയോ ഫെൻസിംഗ്, വിദൂര ഡയഗ്നോസ്റ്റിക്സ്, തത്സമയ ട്രാക്കിംഗ് എന്നിവയും മറ്റ് നിരവധി ഐഒടി സവിശേഷതകളും ചേർക്കുന്നു.

Most Read Articles

Malayalam
English summary
B8, A2 BGAUSS Electric Scooters To Launch On August 2020. Read in Malayalam
Story first published: Thursday, July 2, 2020, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X