നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

ബജാജ് ഓട്ടോ 2020 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസം കമ്പനി 3.85 ലക്ഷം യൂണിറ്റ് ഇരുചക്രവാഹന വിൽപ്പന രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് 2019 നവംബറിലെ 3.43 ലക്ഷം യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ്.

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

ബജാജ് ഓട്ടോയുടെ മൊത്തം ഇരുചക്ര വാഹന വിൽപ്പന (ആഭ്യന്തര + കയറ്റുമതി) 3,84,993 യൂണിറ്റാണ്. ഇതിൽ 1,88,196 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയിൽ നിന്നാണ്.

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

ബാക്കി 1,96,797 യൂണിറ്റുകൾ കയറ്റുമതിയിൽ നിന്നാണ്. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പനയിൽ 7 ശതമാനം വളർച്ചയുണ്ടായപ്പോൾ, കയറ്റുമതി 18 ശതമാനം വർധിച്ചു.

MOST READ: മാഗ്‌നൈറ്റിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷമെന്ന് നിസാന്‍

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

ഇതേ കാലയളവിൽ ബജാജ് ഓട്ടോയിൽ നിന്നുള്ള വാണിജ്യ വാഹന വിൽപ്പന 38 ശതമാനം ഇടിഞ്ഞു. 2019 നവംബറിൽ 59,777 യൂണിറ്റ് രജിസ്റ്റർ ചെയ്ത ബജാജിന്റെ വാണിജ്യ വാഹന വിൽപ്പന കഴിഞ്ഞ മാസം വെറും 37,247 യൂണിറ്റായി രേഖപ്പെടുത്തി.

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയാണ് ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം ഇടിവാണുണ്ടായത്.

MOST READ: ഫിംഗർപ്രിന്റ് സ്കാനറുകൾ കാറുകളിലേക്കും; 2021 ജെനസിസ് GV70 എസ്‌യുവി ഇനി കൂടുതൽ ആധുനികം

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

2020 നവംബറിൽ ബജാജ് രജിസ്റ്റർ ചെയ്ത മൊത്തം വിൽപ്പന (TW + CV) 422,240 യൂണിറ്റായിരുന്നു. 2019 നവംബറിൽ 403,224 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ കമ്പനിയുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ച് ശതമാനം നേരിയ വർധനവാണ്.

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

ബജാജിന്റെ വാർഷിക വിൽപ്പന കണക്കുകളിലേക്ക് (ഏപ്രിൽ - നവംബർ 2020) നീങ്ങുമ്പോൾ കമ്പനി ഇരുചക്രവാഹനങ്ങളിൽ 21 ശതമാനം ഇടിവും വാണിജ്യ വാഹന വിൽപ്പനയിൽ 56 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

2020 ഏപ്രിൽ മുതൽ നവംബർ വരെ ബജാജ് 2,212,617 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു, അതിൽ 1,193,002 ആഭ്യന്തര വിപണിയിൽ നിന്നാണ് വന്നത്, ബാക്കി 1,026,675 യൂണിറ്റുകൾ ഇതേ കാലയളവിൽ കയറ്റുമതി ചെയ്തു.

നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ബജാജ്

വാണിജ്യ വാഹന വിൽപ്പനയുടെ അടിസ്ഥാനത്തിൽ ബജാജ് 211,041 യൂണിറ്റുകൾ YTD വിൽപ്പനയിൽ രജിസ്റ്റർ ചെയ്തു. ഇതിൽ 51,940 യൂണിറ്റ് വാണിജ്യ വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റു, ബാക്കിയുള്ളവ കയറ്റുമതി ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Auto Achieves Sales Growth In 2020 November. Read in Malayalam.
Story first published: Tuesday, December 1, 2020, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X