Just In
- 6 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 6 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 7 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്
ജൂലൈ മാസത്തെ വില വര്‍ധനവിന് പിന്നാലെ അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തി, ഇത് മൂന്നാം തവണയാണ് മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്.
കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനായ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 ബിഎസ് VI -ന് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവാണ് ലഭിച്ചത്. ഏകദേശം 3,706 രൂപ ഇനി ഈ മോഡലിന് ഉപഭോക്താക്കള്‍ അധികം മുടക്കണം.
ഈ വില വര്‍ധനവോടെ ബൈക്കിന്റെ വില ഒരു ലക്ഷം രൂപയിലെത്തി. ശ്രേണിയില്‍ മോഡലിന്റെ ഒരേയൊരു എതിരാളിയായ സുസുക്കി ഇന്‍ട്രൂഡര്‍ 150 ബിഎസ് VI -നേക്കാള്‍ ഇത് താങ്ങാനാവുന്നതിലും കൂടുതലാണ്. 1,22,141 രൂപയാണ് ഇന്‍ട്രൂഡറിന്റെ എക്സ്ഷോറൂം വില.
MOST READ: മിഡ്-സൈസ് എസ്യുവിയുമായി ഫോക്സ്വാഗണ്; ടാവോസിന്റെ എഞ്ചിന് വിവരങ്ങള്‍ പുറത്ത്
മറുവശത്ത്, ബജാജ് അവഞ്ചര്‍ ക്രൂയിസ് 220 -ന്റെ വില വര്‍ദ്ധനവ് നാമമാത്രമാണ്. അവഞ്ചര്‍ സ്ട്രീറ്റ് 160 -ന് ശേഷം ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന രണ്ടാമത്തെ ട്രൂ-ബ്ലൂ ക്രൂയിസറാണിത്. 960 രൂപയുടെ വില വര്‍ധനവാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത്.
വില വര്‍ധനവ് നടപ്പാക്കിയെങ്കിലും മോഡലുകളുടെ ഫീച്ചറുകളിലോ, സവിശേഷതകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. 2020 ഏപ്രില്‍ മാസത്തിലാണ് ബജാജ് തങ്ങളുടെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 220 -യുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.
MOST READ: സാധാരണക്കാരുടെ മിനി എസ്യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ
ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും.
അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.
MOST READ: മുഖംമിനുക്കാൻ ഒരുങ്ങി എംജി ഹെക്ടർ; സ്പൈ ചിത്രങ്ങൾ പുറത്ത്
160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനം പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ എഞ്ചിന് 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും.
എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്ലാമ്പ്, സ്പോര്‍ടി എക്സ്ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.
MOST READ: മോഡലുകള്‍ക്ക് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ഒഖിനാവ
സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.
എബോണി ബ്ലാക്ക്, സ്പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. 2005 -ലാണ് ബജാജില്‍ നിന്ന് അവഞ്ചര്‍ പിറക്കുന്നത്. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ മനംകവര്‍ന്ന ബൈക്കാണിത്.