ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ബജാജ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2022 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെയുള്ള 30 പുതിയ നഗരങ്ങളില്‍ മോഡലിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

വിപുലീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രാബല്യത്തില്‍ വന്നതിനുശേഷം മാത്രമേ രാജ്യവ്യാപകമായി ഒരു സമ്പൂര്‍ണ്ണ റോള്‍ ഔട്ട് സാധ്യമാകൂ. ചകാനില്‍ രണ്ടാമത്തെ സൗകര്യം ആരംഭിച്ചതിനുശേഷം ഉത്പാദന ശേഷി ഗണ്യമായി വര്‍ദ്ധിച്ചതിന്റെ ഫലമായി ഇത് കൈവരിക്കാനാകും.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഈ മാസം ആദ്യം ബജാജ് പുതിയ ഉത്പാദന കേന്ദ്രം തുറക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു, രണ്ടാമത്തേത് ചകാനില്‍, ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും, ഒപ്പം ട്രയംഫ്, കെടിഎം, ഹസ്ഖ്‌വര്‍ണ തുടങ്ങിയ സംയുക്ത സംരംഭങ്ങളില്‍ നിന്നുള്ള മോഡലുകളും ഇവിടെ ഒരുങ്ങും.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഈ പുതിയ സൗകര്യം വികസിപ്പിക്കുന്നതിന് 650 കോടി രൂപ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. എല്ലാം സുഗമമായി നടന്നാല്‍ 2023-ഓടെ ഇവിടെ ബജാജിന് ചേതക് ഇലക്ട്രിക് ഉത്പാദനം ആരംഭിക്കാന്‍ കഴിയും. പ്രീമിയം ബൈക്കുകളുടെയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും അസംബ്ലിക്ക് ഈ സൗകര്യം നീക്കിവയ്ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിക്കുന്നതിനും അവര്‍ ഈ വാഹനം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുന്നതിനുമായി പുനെ, ബെംഗളൂരു എന്നീ രണ്ട് നഗരങ്ങളില്‍ ബജാജ് ഈ വര്‍ഷം ആദ്യം ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഈ പുതിയ ആശയം പാന്‍-ഇന്ത്യ ഓഫറാക്കി മാറ്റുന്നതിനുമുമ്പ്, പ്രീമിയം ഓഫര്‍ ഉപയോഗിച്ച് വിപണി പരീക്ഷിക്കാന്‍ ബജാജ് ആഗ്രഹിച്ചു. നിലവില്‍ ചേതക് ഇലക്ട്രിക്കില്‍ നിന്നുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് വിപുലീകരണ പദ്ധതികളും കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്.

MOST READ: നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിലാണ് ബജാജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കാര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ബജാജ് ഇപ്പോള്‍ അതിന്റെ ഉത്പാദന വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി ബലേനോ; ഹൈബ്രിഡ് ആണോ എന്ന് വാഹനപ്രേമികള്‍

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Bajaj Chetak Electric Scooter Launch In 30 New Cities. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X