ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യന്‍ വിപണിക്കായുള്ള ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രമേ ഇനി സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി 29 വരെ നടത്തിയ ബുക്കിങ്ങുകള്‍ സെപ്റ്റംബറില്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ബുക്കിങ് സീക്വന്‍സുകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പേയ്‌മെന്റ് തീയതി എന്നിവയെ ആശ്രയിച്ച് ഡെലിവറികള്‍ നല്‍കും. ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ അവസാന പേയ്മെന്റ് നടത്താനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

പ്ലഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം, ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ 91 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുഖ്യഎതിരാളിയായ ടിവിഎസ് ഐക്യൂബിന് 18 യൂണിറ്റ് വില്‍പ്പന മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

2020 ജനുവരി പകുതിയോടെയാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

പൂനെയില്‍ നാലു ഡീലര്‍ഷിപ്പുകളും ബംഗളൂരുവില്‍ 14 ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചതായി അവതരണവേളയില്‍ ബജാജ് അറിയിച്ചിരുന്നു. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

MOST READ: ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

MOST READ: കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

എല്‍ഇഡി ഹെഡ്‌ലാമ്പ്‌, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടിയും ബജാജ് നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric Scooter Production Suspended, Deliveries Rescheduled For September. Read in Malayalam.
Story first published: Friday, April 24, 2020, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X