ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാനൊരുങ്ങി ബജാജ്

വിപണിയില്‍ എത്തിയ സമയത്ത് ബജാജ് ചേതക്കിന് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് -19 യും ലോക്ക്ഡൗണും ചേതക്കിന്റെ വില്‍പ്പന പിന്നോട്ട് വലിച്ചു.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

സ്‌കൂട്ടറിന്റെ പല ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിക്കുന്നത്. ഇതില്‍ കാലതാമസം നേരിട്ടതോടെ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ബജാജ്. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണ് ചേതക് ഇലക്ട്രിക്.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

മാര്‍ച്ച് / ഏപ്രില്‍ മാസത്തിലും സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രണ്ടാമതും ബുക്കിംഗ് നിര്‍ത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ജൂലൈ മുതല്‍ വില്‍പ്പന തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, സെപ്റ്റംബറില്‍ മൊത്തം 288 യൂണിറ്റുകള്‍ വിറ്റു. ചൈനയില്‍ നിന്നുള്ള ഭാഗങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും കമ്പനി പരിഹരിച്ചിട്ടുണ്ട്.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ഭാവിയില്‍ വില്‍പന വര്‍ദ്ധിക്കുമെന്ന് ബജാജ് പ്രതീക്ഷിക്കുന്നതിനാല്‍, ചേതക്കിനായി ഒരു എക്സ്‌ക്ലൂസീവ് മാനുഫാക്ചറിംഗ് സൗകര്യം സജ്ജമാക്കാന്‍ മുന്‍കൂട്ടി ശ്രമിക്കുകയാണ്. CNBC-TV18-ന് നല്‍കിയ അഭിമുഖത്തില്‍, ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കമ്പനിയുടെ ആദ്യ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയാണെന്ന് വെളിപ്പെടുത്തി.

MOST READ: ഹോണ്ടയുടെ CR-V എസ്‌യുവിക്ക് മോടിയേകാൻ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ എത്തി; വില 29.49 ലക്ഷം രൂപ

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

മിക്ക പ്ലാന്റുകളും ഗവേഷണ-വികസന സ്ഥാപനങ്ങളും ഒരേ സംസ്ഥാനത്താണ്. പൂനെക്കടുത്തുള്ള അവരുടെ ചകന്‍ പ്ലാന്റിനടുത്തുള്ള ബജാജിന്റെ പുതിയ സ്ഥലവും മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആ പദ്ധതിയില്‍ ചില പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ഇതിന്റെ ഫലമായി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റിനായി മഹാരാഷ്ട്രയില്‍ നിന്ന് മാറാന്‍ ബജാജ് തീരുമാനിച്ചു. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ മൂന്ന് നിര്‍മ്മാണ സൈറ്റുകളെ ബജാജ് വിലയിരുത്തിവരുകയാണ്. ഡല്‍ഹി നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വലിയ വിപണിയായിരിക്കില്ലെങ്കിലും, നഗരത്തിലെ ഒരു പ്ലാന്റിന് ഉത്തരേന്ത്യയുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനാകും.

MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി രാജ്യത്തുടനീളം ഗണ്യമായി വളരാന്‍ സാധ്യതയുണ്ട്. ചേതക്കിനായുള്ള പുതിയ പ്ലാന്റിനായി ബജാജ് ഡല്‍ഹി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

തെക്കന്‍ പ്രദേശങ്ങളില്‍ ഇവികള്‍ കൂടുതല്‍ പ്രചാരത്തിലുണ്ടെന്ന് മാത്രമല്ല, അവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനായി മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ഒരു വലിയ ഇവി നിര്‍മാണ സൈറ്റ് വികസിപ്പിക്കുന്നതിനുള്ള ആകര്‍ഷകമായ സ്ഥലമായി ഹൈദരാബാദിനെ ബജാജ് കണക്കാക്കുന്നു. 2021-ന്റെ ആദ്യപകുതിയില്‍ ബജാജ് പുതിയ പ്ലാന്റിന്റെ സ്ഥാനം അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ചെയ്തുകഴിഞ്ഞാല്‍, പ്ലാന്റ് സ്ഥാപിക്കുന്നത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

എല്ലാം ആസൂത്രണം ചെയ്തതനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെങ്കില്‍, 2022-ഓടെ ചേതക്കിന്റെ പുതിയ ഉത്പാദന കേന്ദ്രം പ്രവര്‍ത്തനക്ഷമമാകും. ഈ പുതിയ പ്ലാന്റിന്റെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റാണ്. അതുവരെ ചേതക് കമ്പനിയുടെ നിലവിലെ പ്ലാന്റില്‍ (പൂനെക്ക് സമീപം) ഉത്പാദിപ്പിക്കുന്നത് തുടരും.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും. ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് പുറത്തേക്ക് മറ്റാനൊരുങ്ങി ബജാജ്

ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric Scooter Production To Move Out Of Maharashtra. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X