Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം
ഇലക്ട്രിക് മോഡലുകളിലേക്കുള്ള ബജാജിന്റെ ചുവടുവെയ്പ്പായിരുന്നു ചേതക് ഇവിയിലൂടെ സാധ്യമായത്. ഈ വർഷം തുടക്കത്തിൽ ബെംഗളൂരുവിലും പൂനെയിലുമായി എത്തിയ സ്കൂട്ടറിന് ലഭിച്ചകും ഗംഭീര സ്വീകരണം തന്നെയായിരുന്നു.

എന്നാൽ പിന്നീട് രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനുള്ള പദ്ധതികളെല്ലാം കൊറോണ വൈറസ് വ്യാപനം അവതാളത്തിലാക്കി. തുർന്ന് ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പിന്നീട് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുകയും ചെയ്തതോടെ ചേതക്കിന്റെ നിർമാണത്തിനാവശ്യമായ ചില ഘടകങ്ങളുടെ ഇറക്കുമതിയും നിലച്ചു. എന്നാൽ ഇലക്ട്രിക് സ്കൂട്ടറിന്റെ സമീപകാലത്തെ വിൽപ്പനകണക്കുകൾ ബജാജിന് ആശ്വാസമേകുന്നവയായി.
MOST READ: ഡെസ്റ്റിനി, മാസ്ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ജൂലൈ മുതൽ ബജാജ് ചേതക്കിന്റെ പ്രതിമാസ വിൽപ്പനയിൽ സ്ഥിരമായ വളർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം നിയോ-ക്ലാസിക് ഇലക്ട്രിക് സ്കൂട്ടറിന്റെ 288 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

2020 ജനുവരിയിൽ വിപണിയിലെത്തിയതിനുശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന കണക്കാണിത്. ഈ ഉത്സവ സീസണിലുടനീളം കൂടുതൽ വിൽപ്പന ചേതക് ഇവിയെ തേടിയെത്തുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.
MOST READ: എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

സെഗ്മെന്റിലെ പ്രധാന എതിരാളിയായ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന് ജൂണിൽ 30 യൂണിറ്റുകളുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന കൈവരിച്ചെങ്കിലും കഴിഞ്ഞ മാസം ഇത് വെറും ഏഴ് യൂണിറ്റുകളായി ഒതുങ്ങി.

വിപണി വിപുലീകരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കാനും ബജാജ് പദ്ധതിയിടുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, ഡൽഹി, ഗോവ എന്നിവയാണ് ബ്രാൻഡിന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. ഭാവിയിൽ നിലവിലുള്ള രണ്ട് നഗരങ്ങൾ ഉൾപ്പടെ 30 സ്ഥലങ്ങളിൽ ബജാജ് ചേതക് ലഭ്യമാകും.
MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

വിപണി വിപുലീകരണം വിൽപ്പനയിലെ ഗണ്യമായ വർധനവിന് വഴിവെക്കുമെന്ന് ഉറപ്പാണ്. പക്ഷേ വളർച്ചയുടെ വേഗത നിർണയിക്കുന്നതിത് ഉത്പാദനം കൂട്ടേണ്ട ആവശ്യവും അനിവാര്യമാണ്.

അടുത്ത വർഷം ബജാജ് ചേതക് ആഗോള ഉപഭോഗത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന ഹസ്ഖ്വർണ E01 ഇലക്ട്രിക് സ്കൂട്ടറും നിർമിക്കും. ബജാജും-കെടിഎമ്മും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഫലമാണ് ഈ പുതിയ മോഡൽ.