പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

ഇലക്‌ട്രിക് മോഡലുകളിലേക്കുള്ള ബജാജിന്റെ ചുവടുവെയ്പ്പായിരുന്നു ചേതക് ഇവിയിലൂടെ സാധ്യമായത്. ഈ വർഷം തുടക്കത്തിൽ ബെംഗളൂരുവിലും പൂനെയിലുമായി എത്തിയ സ്‌കൂട്ടറിന് ലഭിച്ചകും ഗംഭീര സ്വീകരണം തന്നെയായിരുന്നു.

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

എന്നാൽ പിന്നീട് രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനുള്ള പദ്ധതികളെല്ലാം കൊറോണ വൈറസ് വ്യാപനം അവതാളത്തിലാക്കി. തുർന്ന് ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

പിന്നീട് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുകയും ചെയ്‌തതോടെ ചേതക്കിന്റെ നിർമാണത്തിനാവശ്യമായ ചില ഘടകങ്ങളുടെ ഇറക്കുമതിയും നിലച്ചു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സമീപകാലത്തെ വിൽപ്പനകണക്കുകൾ ബജാജിന് ആശ്വാസമേകുന്നവയായി.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

ജൂലൈ മുതൽ ബജാജ് ചേതക്കിന്റെ പ്രതിമാസ വിൽപ്പനയിൽ സ്ഥിരമായ വളർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം നിയോ-ക്ലാസിക് ഇലക്ട്രിക് സ്കൂട്ടറിന്റെ 288 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

2020 ജനുവരിയിൽ വിപണിയിലെത്തിയതിനുശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന കണക്കാണിത്. ഈ ഉത്സവ സീസണിലുടനീളം കൂടുതൽ വിൽപ്പന ചേതക് ഇവിയെ തേടിയെത്തുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.

MOST READ: എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

സെഗ്മെന്റിലെ പ്രധാന എതിരാളിയായ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന് ജൂണിൽ 30 യൂണിറ്റുകളുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന കൈവരിച്ചെങ്കിലും കഴിഞ്ഞ മാസം ഇത് വെറും ഏഴ് യൂണിറ്റുകളായി ഒതുങ്ങി.

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

വിപണി വിപുലീകരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കാനും ബജാജ് പദ്ധതിയിടുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, ഡൽഹി, ഗോവ എന്നിവയാണ് ബ്രാൻഡിന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. ഭാവിയിൽ നിലവിലുള്ള രണ്ട് നഗരങ്ങൾ ഉൾപ്പടെ 30 സ്ഥലങ്ങളിൽ ബജാജ് ചേതക് ലഭ്യമാകും.

MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

വിപണി വിപുലീകരണം വിൽപ്പനയിലെ ഗണ്യമായ വർധനവിന് വഴിവെക്കുമെന്ന് ഉറപ്പാണ്. പക്ഷേ വളർച്ചയുടെ വേഗത നിർണയിക്കുന്നതിത് ഉത്പാദനം കൂട്ടേണ്ട ആവശ്യവും അനിവാര്യമാണ്.

പ്രതിമാസ വിൽപ്പനയിൽ ബജാജ് ചേതക്കിനും മുന്നേറ്റം

അടുത്ത വർഷം ബജാജ് ചേതക് ആഗോള ഉപഭോഗത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന ഹസ്‌ഖ്‍‌വർണ E01 ഇലക്ട്രിക് സ്‌കൂട്ടറും നിർമിക്കും. ബജാജും-കെടിഎമ്മും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഫലമാണ് ഈ പുതിയ മോഡൽ.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric Scooter Records Highest Monthly Sales In September 2020. Read in Malayalam
Story first published: Wednesday, October 21, 2020, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X